റിയാൻ ചോദിച്ചത് കളിപ്പാട്ടങ്ങൾ, സർപ്രൈസ് നൽകി സൊമാറ്റോ, Four year old, Riaan, Car, Zomatto, Balloons, Irshad Daftari, Social Media, Viral Post, Manorama Online

റിയാൻ ചോദിച്ചത് കളിപ്പാട്ടങ്ങൾ, സർപ്രൈസ് നൽകി സൊമാറ്റോ

ഓൺലൈൻ ഭക്ഷണ ഡെലിവറി സൈറ്റായ സൊമാറ്റോയിലേയ്ക്ക് കളിപ്പാട്ടത്തിനും സമ്മാനങ്ങൾക്കുമായി മെസേജ് അയച്ചു കാത്തിരിക്കുകയായിരുന്നു ഒരു നാല് വയസ്സുകാരൻ. മുബൈ സ്വദേശികളായ ഇർഷാദ് ദഫ്താരിയുടേയും നീതി ദഫ്താരിയുടേയും മകനായ റിയാൻ ആണ് ഈ കുസൃതി ഒപ്പിച്ചത്. തനിക്കു പ്രിയപ്പെട്ട കാറും സമ്മാനങ്ങളും ബലൂണുമൊക്കയാണ് ഈ കുറുമ്പൻ സൊമാറ്റോയോട് ചോദിച്ചത്.

റിയാന്റെ മെസേജ് ഉൾപ്പെടുന്ന ഒരു ട്വീറ്റ് ഇർഷാദ് പോസ്റ്റ് ചെയ്തിരുന്നു. സൊമാറ്റോയിൽ ഓര്‍ഡർ ചെയ്താൽ തനിക്കിതൊക്കെ കിട്ടുമെന്നാണ് കൊച്ചു റിയാന്റെ വിശ്വാസം. ഇർഷാദിന്റെ നിഷ്കളങ്കതയും പോസ്റ്റു വളരെപ്പെട്ടെന്ന് തന്നെ വൈറലായി എന്നു പറഞ്ഞാൽ മതി. അത് സൊമാറ്റോയുടെ ശ്രദ്ധയിൽപ്പെട്ടു. അല്പസമയത്തേയ്ക്ക് ഭക്ഷണ ഓർഡറെല്ലാം മാറ്റിവച്ച് കൊച്ചു റിയാന്റെ ആഗ്രഹം സാധിക്കാനുള്ള തയ്യാറെടുപ്പിലായി അവർ.

ഒരു ദിവസത്തിന് ശേഷം കുഞ്ഞ് റിയാന്റെ ജീവിതത്തിലെ മനോഹരമായ ഒരു സർപ്രൈസ് അവന് ലഭിച്ചു. ഇർഷാദിന്റെ മറ്റൊരു പോസ്റ്റിലൂടെയാണ് ആ സർപ്രൈസ് സൈബർ ലോകം അറിഞ്ഞത്. മകൻ ഒരു കാറ് കൊണ്ടു കളിക്കുന്ന ചിത്രത്തോടൊപ്പമാണ് ആ മനോഹരമായ വിശേഷം അയാൾ പങ്കുവച്ചത്. സൊമാറ്റോ റിയാന് ഒരു റിമോട്ട് കണ്‍ട്രോൾ കാറും പിസ്സയും ഡെലിവറി ചെയ്തു എന്നായിരുന്നു. ആ പോസ്റ്റ്. സൊമാറ്റോ നൽകിയ ആ സമ്മാനം തങ്ങളുടെ മകനെ ഒത്തിരി സന്തോഷവാനാക്കിയെന്ന് അമ്മ നീതി പറയുന്നു. ഭക്ഷണ ഡെലിവറി സൈറ്റിന്റെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേർ സന്ദേശങ്ങൾ അയക്കുന്നുണ്ട്.