പന്തു വാങ്ങാൻ മീറ്റിങ്, സോഷ്യൽ ലോകത്തിന് നൊസ്റ്റാൾജിയ; വൈറല്‍ , Football meeting, video, Susanth Nilamboor, Social media, Viral video, Manorama Online

പന്തു വാങ്ങാൻ മീറ്റിങ്, സോഷ്യൽ ലോകത്തിന് നൊസ്റ്റാൾജിയ; വൈറല്‍

ഒരു ഫുട്ബോൾ വാങ്ങാൻ വേണ്ടി ഒരു സംഘം കൊച്ചുകൂട്ടുകാർ നടത്തുന്ന ഗൗരവകരമായ മീറ്റിങ്. തിങ്കൾതൊട്ട് ശനിവരെ മിഠായി വാങ്ങുന്ന പൈസകൂട്ടിവച്ച് പത്ത് രൂപയാക്കി കൊണ്ടുവന്നു ഫുട്ബോൾ വാങ്ങുക, ഇതാണ് ഈ കൂട്ടകാരുടെ പദ്ധതി. കുറേ പന്തുകൾ നേരത്തേ പൊട്ടിപോയി അതുകൊണ്ട് പുതിയ പന്ത് വാങ്ങണം, പിരിവിടുന്ന കാര്യം അറിയിക്കുന്നതിനാണ് ഇവർ മീറ്റിങ് കൂടിയിരിക്കുന്നത്.

'ഈ കുട്ടിക് പറയുമ്പോ ഒരു ഇത് വരും... തെറ്റൊക്കെ വരും ചിരിക്കരുത് ആരും... എല്ലാരേം വിളിച്ചപ്പോ ഇവനാണ് വന്നത്... ചിരിക്കരുത്' എന്ന ആ കുട്ടുകാരന്റെ കരുതലിനെ വാക്കുകൾകൊണ്ട് വിശേഷിപ്പിക്കാൻ പോലുമാകില്ല. ഈ മക്കളെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ മീഡിയ

ഈ മക്കളുടെ നിഷ്കളങ്കതയും കരുതലും കാര്യഗൗരവവും സോഷ്യൽലോകം ഏറ്റെടുത്തുകഴിഞ്ഞു. സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ വൈറല്‍ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നാട്ടിലെ കുറച്ചു ചെറിയ കുട്ടികൾ ചേർന്നു നടത്തുന്ന ഒരു മീറ്റിങ്ങാണ് വിഡിയോയുടെ ഉള്ളടക്കം. തങ്ങൾക്കു കളിക്കാൻ ഒരു ഫുട്ബോൾ വാങ്ങാൻ വേണ്ടി പിരിവെടുക്കുന്നതിനു വേണ്ടിയാണ് മീറ്റിങ്. കമ്പ് വളച്ചുണ്ടാക്കിയ മൈക്കും അധ്യക്ഷനും സദസ്സും ഒക്കെച്ചേർന്ന് ഗൃഹാതുരതയുടെ നിറവോടെയാണ് മീറ്റിങ്. ഒരു കുട്ടിക്കളിയുടെ പശ്ചാത്തലമുള്ള, എന്നാൽ ആരിലും കൗതുകം നിറയ്ക്കുന്നതാണ് ഈ കുട്ടി മീറ്റിങ്. മികച്ച കളിക്കാരനെ പൊന്നാടയായി ഒരു കവർ അണിയിച്ച് സെക്രട്ടറി അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.

Summary - Football meeting, Susanth Nilamboor, Social media