‘എന്തിനാ ചേച്ചി പന്തു കുത്തിപ്പൊട്ടിച്ചേ..?'; രോഷത്തോടെ ബാലന്‍; വിഡിയോ, Football boy,viral video, social media, video, Viral Post, Manorama Online

‘എന്തിനാ ചേച്ചി പന്തു കുത്തിപ്പൊട്ടിച്ചേ..?'; രോഷത്തോടെ ബാലന്‍; വിഡിയോ

എന്തായാലും ആ ചേച്ചി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു 1750 രൂപയുടെ ഫുട്ബോളല്ലേ മീൻ വെട്ടുന്ന കത്തികൊണ്ട് കുട്ടിപ്പൊട്ടിച്ചു കളഞ്ഞത്. മൈതാനത്ത് കളിക്കുന്നതിനിടെ പന്ത് അപ്പുറത്തെ വീട്ടിലേക്ക് വീണ കുറ്റത്തിന് കുട്ടികളുടെ പന്ത് നശിപ്പിച്ച ആ ചേച്ചിയ്ക്കെതിരെ സോഷ്യൽലോകം ഒറ്റക്കെട്ടാണ്.

‘ദേ 1750 രൂപയാ ഇൗ പന്തിന്. എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ.. അതും മീന്‍ വെട്ടുന്ന പിച്ചാത്തി കൊണ്ട്. മാന്യമായിട്ട് പറഞ്ഞാല്‍ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്. നിങ്ങള്‍ ഇതു കണ്ടോ.. ഇൗ പന്ത് കണ്ടോ നിങ്ങള്‍.. എന്തൊരു സ്വഭാവമാണ് ചേച്ചി..’ വിഡിയോയില്‍ രോഷത്തോടെ ഇൗ പയ്യന്‍ ചോദിക്കുന്നത് കേൾക്കാം.

സാധാരണ ബോള്‍ കളിക്കുമ്പോൾ പന്ത് മറ്റ് പറമ്പുകളിലേയ്ക്കും പോകാറുണ്ട്, എന്നാല്‍ ഈ ചെയ്തത് കുമ്പളങി നൈറ്റ്സിലെ സൈക്കോ ഷമ്മിയെപ്പോലെ പെരുമാറിയെന്നാണ് ഒരാളുടെ കമന്റ്. നിരവധിയാളുകൾ ഈ കുട്ടികള്‍ക്ക് ഫുട്ബോൾ വാങ്ങി നൽകാമെന്ന് കമന്റ് ചെയ്യുന്നുണ്ട്.

വിഡിയോ കാണാം.