ഫിദ ഉപ്പച്ചിയോട് പറഞ്ഞ ആഗ്രഹം സഫലം; അവൾ ദുബായിലെത്തി; വിഡിയോ, kambalan, story, Manorama Online

ഫിദയുടെ ആഗ്രഹം സഫലം; അവൾ ദുബായിലെത്തി; വിഡിയോ

‘ഉപ്പിച്ചീ പ്ലീസ്.. ഉപ്പ എന്നെയൊന്ന് ഗൾഫിൽ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള് പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ ഉപ്പ.. അമ്മായി പറഞ്ഞു എനിക്കും ഉമ്മിച്ചിക്കും ഗൾഫിന് പോകാൻ പതിനയ്യായിരം റുപ്യേയുള്ളൂന്നു.’ പ്രവാസിയായ ഉപ്പയ്ക്ക് മകളെ ഫിദ ഫാത്തിമ അയച്ച വോയിസ് മെസേജായിരുന്നു ഇത്. ആ ഉപ്പയുടെ ചങ്ക് പിടയ്ക്കുന്ന വാക്കുകളായിരുന്നു മകളുടേത്.

മകളെ ഗൾഫ് കാണിക്കാൻ കൊണ്ടുപോകാൻ ആ ഉപ്പയെ സാമ്പത്തികം അനുവദിച്ചിരുന്നില്ല . ഈ വിഡിയോ പങ്കുവച്ച് പറയാതെ പറഞ്ഞ ഉപ്പയുടെ സങ്കടങ്ങൾ കണ്ണീരോടെയാണ് പ്രവാസലോകം കണ്ടിരുന്നത്.

സോഷ്യൽ മീഡിയയിലൂടെ ഇൗ വിഡിയോ വൈറലായതോടെ ഫാത്തിമ ഫിദയെ ഗൾഫ് കാണിക്കാൻ ഒട്ടേറേ പേർ രംഗത്തുവന്നു. ഇതാ ഈ കുഞ്ഞുമകളുടെ ആഗ്രഹം സാധിച്ചു, ഫാത്തിമ ഫിദ ദുബായിലെത്തിയ ഈ വിഡിയോയും വൈറലാകുകയാണ്. പ്രവാസികളുടെ കൂട്ടായാമയായ പത്തായകല്ല് കൂട്ടായാമ വഴിയാണ് ഫിദയുടെ ആഗ്രഹം സഫലമായത്.ആ ആഗ്രഹം സഫലമായെന്ന് ഫാത്തിമ തന്നെ സോഷ്യൽ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്.

വിഡിയോ കാണാം