നിർത്തി നിർത്തി പാടൂ കുഞ്ഞാവേ...; അച്ഛനെ പാടി തോൽപ്പിച്ച് കുഞ്ഞാവ, Father, Kid, Sing Kids, affection, Kids affection, Manorama Online

നിർത്തി നിർത്തി പാടൂ കുഞ്ഞാവേ...; അച്ഛനെ പാടി തോൽപ്പിച്ച് കുഞ്ഞാവ

അച്ഛനെ പാടി തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണീ കുഞ്ഞാവ. ഈ ഒരു പാട്ടു വിഡിയോ കൊണ്ട് കുഞ്ഞാവയ്ക്കു കിട്ടിയത് നിറയെ ആരാധകരെയാണ്. അച്ഛൻ പാട്ടുകാരനാണെങ്കിൽ അതിലും വലിയ പാട്ടുകാരനായ കുഞ്ഞാവ. അച്ഛൻ പാടുന്നതിനൊപ്പിച്ച് പാടുന്ന കുഞ്ഞാവ ഗംഭീര പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

അച്ഛനെ ഇടം വലം തിരിയാൻ അനുവാദിക്കാതെ പാട്ടിൽ വീഴ്ത്തുന്ന ഒരു കുഞ്ഞാവയാണ് സോഷ്യല്‍ വൈറലാകുന്നത്. നിർത്തി നിർത്തി പാടാൻ അച്ഛൻ പറയുന്നുണ്ടെങ്കിലും കുഞ്ഞാവയുണ്ടോ വിട്ടു കൊടുക്കുന്നു. പൂർവാധികം ശക്തിയോടെ പാടി തകർക്കുകയാണ്.

അച്ഛനേക്കാൾ നന്നായാണ് വാവ പാടുന്നതെന്നാണ് പലരു കമന്റ് ചെയ്തിരിക്കുന്നത്. അച്ഛന് ശ്രുതി പോരെന്നും കുഞ്ഞാവ സൂപ്പറാണെന്നും കമന്റുകളുണ്ട്. എന്തായാലും സമൂഹമാധ്യമം ഈ കുഞ്ഞാവയേയും അച്ഛനേയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിഡിയോ കാണാം.