സ്റ്റൈൽ കാണിച്ച് ഏഴ് വയസുകാരി നേടുന്നത് കോടികൾ; യൂട്യൂബിലെ താരം, Social media post, Everleigh Rose, Youtube channel, Kidsclub, Manorama Online

സ്റ്റൈൽ കാണിച്ച് ഏഴ് വയസുകാരി നേടുന്നത് കോടികൾ; യൂട്യൂബിലെ താരം

യുട്യൂബ് താരമായ ഏഴു വയസുകാരി എവർ‌ലെ റോസ് സൂതാസ് ഒരു സംഭവമാണ്. ഈ കൊച്ചു മിടുക്കി ഇന്ന് യുട്യുഇബിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കുട്ടികളുടെ ഗണത്തിൽ മൂന്നാം സ്ഥാനത്താണ് ഈ കൊച്ചു മിടുക്കി. സോഷ്യൽ മീഡിയ താരമായ സവന്ന ലാബ്രാന്റിന്റെ സഹായത്തോടെയാണ് ഈ കുഞ്ഞുതാരം യുട്യൂബിലെ കിരീടമില്ലാത്ത റാണിയായി മാറുന്നത്.

എവർലെയുടെ ഫാഷൻ സെൻസ് ആണ് ഇത്തരത്തിൽ ഒരു യുട്യൂബ് ചാനലിന്റെ സാധ്യതകളിലേക്ക് അമ്മയെ നയിച്ചത്. അവളുടെ സ്റ്റൈലിഷ് വസ്ത്രങ്ങൾ കാണിക്കുന്ന ഫോട്ടോകളാൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിറഞ്ഞിരുന്നു. എവർ‌ലെ റോസ്, ദി ലാബ്രന്റ് ഫാം തുടങ്ങിയ യുട്യൂബ് ചാനലുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നിലവിൽ യുട്യൂബിൽ ഈ കൊച്ചു മിടുക്കിക്ക് 11 ദശലക്ഷത്തിനു മേൽ ഫോളോവേഴ്സ് ഉണ്ട്.
എലവർലേയെ കൂടാതെ അവളുടെ അമ്മ, അവളുടെ പ്രിയപ്പെട്ട വളർത്തു നായ, കുഞ്ഞ് സഹോദരി പോസി റെയ്ൻ ലാബ്രാന്റ് എന്നിവരും വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്,. നിലവിൽ ഫാഷൻ, ടോയ്‌സ് അൺബോക്‌സിംഗ് തുടങ്ങിയ കാര്യങ്ങളാണ് ഈ കൊച്ചു മിടുക്കി ചെയ്യുന്നത്. ഓരോ എപ്പിസോഡിലും പുത്തൻ കാഴ്ചകളുമായെത്തുന്ന മിടുക്കിയെ കാത്തിരിക്കുകയാണ് സൈബർ ലോകം.

ചില എപ്പിസോഡുകളിൽ പാചകവും വാചകവും വീട്ടുകാര്യവും എന്തിനേറെ ക്ളീനിംഗ് ടിപ്സ് പോലും ഈ കൊച്ചു താരം പങ്കുവയ്ക്കുന്നു. അച്ഛനും അമ്മയും അനിയത്തിയും ഒത്തുള്ള വർത്തമാനവും കളിചിരിയും വഴക്കും എല്ലാം രസകരമായി വിഡിയോകളിൽ അവതരിപ്പിക്കുന്നു. എവർ‌ലെയ്ക്ക് ധാരാളം ആരാധകരുണ്ട്. അതിനാൽ തന്നെ അച്ഛനമ്മമാർക്ക് പോലും മകളോട് ഒന്ന് ദേഷ്യപ്പെടാൻ കഴിയാത്ത അവസ്ഥയാണ്.

എവർലെയുടെ പ്രിയപ്പെട്ട നായയെ വിൽക്കുകയാണ് എന്ന് പറ‍ഞ്ഞുകൊണ്ടു അച്ഛനമ്മമാർ നടത്തിയ തമാശ എവർലെയെ കരയിപ്പിച്ചിരുന്നു. ഇത് ആരാധകരെ ദേഷ്യത്തിലാഴ്ത്തി. ഇതിന്റെ പേരിൽ മാതാപിതാക്കൾക്ക് വലിയ തോതിലുള്ള വിമർശനം നേരിടേണ്ടി വന്നു. പ്രതിമാസം കോടിക്കണക്കിന് രൂപയാണ് യൂട്യൂബിൽ നിന്നുള്ള വരുമാനമായി ലഭിക്കുന്നത്.