'കാൻസർ അതിഭീകരം, നിർഭയനായി പോരാടി'; അയാൻ ഹാഷ്മി,  Emraan Hashmi, Son Ayaan, Speech, World cancer day, social media, Kidsclub, Manorama Online

'കാൻസർ അതിഭീകരം, നിർഭയനായി പോരാടി'; അയാൻ ഹാഷ്മി

'പല രീതിയിലും കാൻസൻ അസഹനീയമാണ്. പക്ഷേ അതെന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ശക്തനാകാനും സന്തോഷവാനാകാനും ജീവിതം ആസ്വദിക്കാനും അതെന്നെ പഠിപ്പിച്ചു' ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാന്റെ വാക്കുകളാണിത്. ഒരു പത്ത് വയസ്സുകാരനേക്കാൾ പക്വതയോടെയുള്ള അയാന്റെ സംസാരം ഹൃദയത്തെ തൊടുന്നതായിരുന്നു. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് നർഗീസ് ദത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കാൻസർ വിമുക്തനായ അയാന്റെ വികാര നിർഭരമായ പ്രസംഗം. മുൻകാല ബോളിവുഡ് നടി നർഗീസ് ദത്തിന്റെ മകളും സഞ്​ജയ് ദത്തിന്റെ സഹോദരിയുമായ പ്രിയ ദത്താണ് ചടങ്ങ് സംഘടിപ്പിച്ചത്.

2014 ലാണ് അയാന് കാൻസറാണെന്ന് കണ്ടെത്തിയത്. പക്ഷേ 2019 ൽ അയാന്‍ ചികിത്സയിലൂടെ രോഗവിമുക്തനായതിന് ശേഷം മാത്രമാണ് ഇമ്രാൻ ഹാഷ്മി ഈ വിവരം പുറത്തുവിട്ടത്. അഞ്ച് വർഷത്തെ ചികിത്സയിലൂടെയാണ് അയാൻ ഈ രോഗത്തിന്റെ പിടിയിൽ നിന്നും വിമുക്തനായത്.

പ്രസംഗത്തിൽ അയാന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു 'കാൻസർ അതിഭീകരമാണ്. ശാരീരിരവും മാനസികവുമായി അതെന്നെ തളർത്തി. പക്ഷേ കാൻസർ വിമുക്തമായ ശേഷം എന്റെ ജീവിതം വളരെ മാറി. ഞാൻ ശക്തനാണെന്നും ഭീതിയില്ലാത്ത പോരാളിയാണെന്നും ഞാൻ എന്നെത്തന്നെ പഠിപ്പിച്ചു.'

ഈ ചെറുപ്രായത്തിൽ ഭീകരമായൊരു രോഗത്തെ അതിജീവിച്ച അയാന്റെ വാക്കുകൾ വളരെ പ്രചോദിപ്പിക്കുന്നതായിരുന്നു. അയാൻ തന്റെ പ്രസംഗം അവസാനിപ്പിതച്ചതും വളരെ മനോഹരമായായിരുന്നു.' എനിക്കു തോന്നുന്നത് കാൻസറിനെതിരെ പോരാടാൻ ചില കഴിവുകൾ വേണം, ശക്തനും നിർഭയനും ഒരു പോരാളിയുമായിരിക്കണം'. സുഖപ്പെടുത്താനാകുന്ന ഒരു അസുഖമാണ് കാൻസർ എന്നു കൂടെ പറഞ്ഞാണ് അയാൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കാൻസറിനെതിരെ പോരാടി വിജയിച്ച ബോളിവുഡ് നടി സോണാലി ബന്ദ്രേയും ചടങ്ങിസ്‍ പങ്കെടുത്തിരുന്നു. ' ഏറ്റവും പ്രായം കുറഞ്ഞ മോട്ടിവേറ്ററെ ഞാൻ കണ്ടു' എന്നാണ് അയാനെ കുറിച്ച് സോണാലിയുടെ വാക്കുകൾ. ഇമ്രാന്റെയും പർവീൺ ഷഹാനിയുടെയും ആദ്യപുത്രനായി 2010– ഫെബ്രുവരിയിലാണ് അയാൻ ജനിക്കുന്നത്

Summary : Emraan Hashmi's Son Ayaan's Speech On World Cancer Day

അയാന്റെ പ്രസംഗം കേൾക്കാം