പിറന്നാൾ സമ്മാനത്തുക കൊണ്ട‌് ടിവിയും ടാബ്‌ലറ്റും വാങ്ങി നൽകി വിദ്യാർഥി  , Eleven year old, Ali, tv and tablet, students from his, birthday gift,  Kidsclubt, Kidsclub, Manorama Online

പിറന്നാൾ സമ്മാനത്തുക കൊണ്ട‌് ടിവിയും ടാബ്‌ലറ്റും വാങ്ങി നൽകി വിദ്യാർഥി

തനിക്ക് പിറന്നാൾ സമ്മാനമായി പിതാവ് സമ്മാനിക്കാനിരുന്ന വിലയേറിയ സമ്മാനം വേണ്ടെന്നു വച്ച് ആ തുകയ്ക്ക് വലിയൊരു നന്മ ചെയ്യുകയാണ് അലി എന്ന പതിനൊന്നുകാരൻ. ഈ കൊറോണക്കാലം നന്മയുടെ ചലഞ്ച് ഏറ്റടെുത്ത് സമൂഹത്തിന് മാതൃകയാവുകയാണ് അലി.

പ്ലേ സ്റ്റേഷൻ വാങ്ങാൻ മാതാപിതാക്കൾ മുഹമ്മദ് അലിയുടെ പേരിൽ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു. ആ പണം ഉപയോഗിച്ചാണു ടിവിയും ടാബ്‌ലറ്റും വാങ്ങിയത്. ഇതിൽ 2 ടിവിയും ടാബ്‌ലറ്റും ഹൈബി ഈഡൻ എംപിക്കു കൈമാറി. മറ്റൊരു ടിവി പനയപ്പിള്ളി മൗലാന ആസാദ് ലൈബ്രറി സെക്രട്ടറി എൻ.കെ.എം.ഷെരിഫിനും.

ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികൾ പഠനം വീട്ടിലേക്ക് മാറ്റിയപ്പോൾ ഓൺലൈൻ ക്ലാസ്സുകൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരമില്ലാത്ത സാമ്പത്തികമായും മറ്റും കഴിവില്ലാത്ത തന്റെ കൂട്ടുകാർക്ക് തന്നാൽ കഴിയുന്ന വിധം താങ്ങും തണലുമാകുകയാണ് അലി.

തന്റെ ജന്മദിനം തൽക്കാലം ആശംസയിൽ ഒതുക്കി സഹപാഠികളോടുള്ള അളവറ്റ സ്നേഹവും, ഒരു പതിനൊന്നു വയസിനേക്കാൾ പക്വതയും കാണിച്ച അലി മുതിർന്നവർക്കു കൂടെ മാതൃകയാണ്.

താൻ മാത്രം വിചാരിച്ചാൽ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോവിഡ് കാലത്ത് എല്ലാവരെയും പോലെ പഠിക്കാൻ സാധിക്കില്ല, അതിനാൽ താൻ ചെയ്ത നന്മ വഴിയിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനുള്ള ഒരു പ്രേരണയാവുക എന്നതാണ് ഈ കൊച്ചു മിടുക്കന്റെ പ്രധാന ലക്ഷ്യം.

‍ഡെൽറ്റ സ്റ്റഡി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണു മുഹമ്മദ് അലി. ചുള്ളിക്കൽ വെസ്റ്റ് വുഡ് ഫ്ലാറ്റിൽ താമസിക്കുന്ന അൻസിഫ് അഷറഫിന്റെയും റംസീൻ അൻസിഫിന്റെയും മകനാണ്.