കുട്ടികൾ ഭിത്തിയിൽ വരയ്ക്കാറുണ്ടോ?; പാടുകൾ നീക്കാൻ എളുപ്പവഴി, Doctor, treated, Doll, Baby girl, Viral Post,Viral Post, Manorama Online

കുട്ടികൾ ഭിത്തിയിൽ വരയ്ക്കാറുണ്ടോ?; പാടുകൾ നീക്കാൻ എളുപ്പവഴി

കുട്ടികൾ ഉള്ള മിക്ക വീടുകളിലേയും ചുമരിന്റെ അവസ്ഥ ചിത്രത്തിലേത് പോലെയായിരിക്കും. പെൻസിലും കളർ പേനയും കൊണ്ട് കുത്തി വരച്ചു അവരുടെ കലാ വാസന മുഴുവൻ ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും. പലപ്പോഴും നമ്മുടെ കണ്ണു വെട്ടിച്ചു അവർ ഭിത്തിയിൽ വരയ്ക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അവരെ ശിക്ഷിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടത്‌. വരയ്ക്കുവാനായി പേപ്പർ കൊടുക്കാവുന്നതാണ്.

ചുമരു മുഴുവൻ വൃത്തികേടാകുന്നത് മാതാപിതാക്കളെ ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്യും. പെട്ടെന്ന് വീട് പെയിന്റ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ നമ്മുടെ വീടിന്റെ ഭിത്തികൾ വൃത്തിയായി വയ്ക്കാനും പുതിയ പെയിന്റ് ചെയ്ത പോലെ തോന്നിക്കാനും വളരെ ചിലവ് കുറഞ്ഞ ഒരു എളുപ്പ വഴിയാണ് ഈ വിഡിയോയിൽ. ഇങ്ങനെ ചെയ്താൽ പെൻസിൽ, പേന, ക്രയോണ്‍സ്, തുടങ്ങിയ എല്ലാത്തരം വരകളും മഞ്ഞൾ പോലുള്ള പാടുകൾ മായിച്ചുകളയാൻ കഴിയും. ചുരുക്കത്തിൽ അല്പം ക്ഷമയുണ്ടെങ്കിൽ വീടിന്റെ ഭിത്തികൾ മുഴുവൻ പഴയതുപോയെയാക്കാം. ഇതിനായി നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഫ്ലൂറൈഡ് ഉള്ള ടൂത്ത് പേസ്റ്റും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ജെല്ലും മാത്രം മതി. ഇതിന്റെ മിശ്രിതം വെള്ളം ചേർത്തു ഒരു സ്‌ക്രബെർ ഉപോയിഗിച്ചു ഉരച്ചു കഴുകുക. 

മിശ്രിതം തയാറാകുന്ന വിധം
പേസ്റ്റ്  - ബ്രഷ് ചെയാൻ എടുക്കുന്നതിനേക്കാൾ അല്പം കൂടുതൽ
ഡിഷ്‌ വാഷ് ജെൽ - 2 ടീസ്പൂൺ 
വെള്ളം അര കപ്പ്

പേസ്റ്റും ജെല്ലും ചേർത്ത് നന്നായി വെള്ളത്തിൽ ലയിപ്പിക്കുക. അതിനുശേഷം ഒരു സ്ക്രബ്ബർ ആ ലായനിയിൽ മുക്കി പാടുകൾ ഉള്ളസ്ഥലത്തു ഉരക്കുക. അധികം ബലം കൊടുക്കാതെ വേണം ഭിത്തി ഉരക്കാൻ. പേന പെൻസിൽ സ്കെച്ച് മാർക്കർ തുടങ്ങിയ എല്ലാവിധ പാടുകളും മായിച്ചുകളയാൻ കഴിയും. പേനയും  മാർക്കർ പാടുകൾ കളയാൻ ഒരു രണ്ട് മൂന്ന് തവണ ഉരച്ചു കഴുകേണ്ടി വരും. 

വിഡിയോ കാണം.