കാതുകുത്തുമ്പോഴും കരയാതെ; മനം മയക്കും ചിരിയില്‍ മയങ്ങി സോഷ്യല്‍ലോകം, ear piercing, viral video, little girl,  kidsclub, Manorama Online

കാതുകുത്തുമ്പോഴും കരയാതെ; മനം മയക്കും ചിരിയില്‍ മയങ്ങി സോഷ്യല്‍ലോകം

കുഞ്ഞാവകളുടെ കാതുകുത്തുന്നതിന്റെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയീലൂടെ നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ കാതുകുത്തി സുന്ദരിക്കുട്ടിയാകാനാണ് ഈ കുഞ്ഞാവ എത്തിയത്. സാധാരണ കുഞ്ഞാവകൾ കാതുകുത്തു‍മ്പോൾ കരഞ്ഞു ബഹളം വയ്ക്കാറുണ്ട്. എന്നാൽ ഒരു ക്യൂട്ട് പുഞ്ചിരിയുമായി ഇരിക്കുന്ന ഈ മോളുടെ വിഡിേയാ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്.

ഈ മിടുക്കിയുടെ നിഷ്‌ക്കളങ്കമായ പുഞ്ചിരിയില്‍ മയങ്ങി വീണിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കാതുകുത്തുന്നതിനിടെ പിറന്നു വീണ സുന്ദര നിമിഷങ്ങളാണ് ഏവരുടേയും ഹൃദയം കവരുന്നത്. കാതുകുത്താന്‍ അരികത്തേക്ക് ആളെത്തുമ്പോഴും ഒന്നുമറിയാതെ പുഞ്ചിരിക്കുന്നു ഈ മിടുക്കി. ഒടുവില്‍ കാതു കുത്തി കഴിയുമ്പോഴുള്ള ഞടെ്ടലും കൂടിയാകുമ്പോള്‍ ക്യൂട്ട് നിമിഷങ്ങള്‍ അതിന്റെ പൂര്‍ണതയിലേക്കെത്തുന്നു. കാതു കുത്തുമ്പോഴും കരയാതെ പിടിച്ചിരുന്ന മിടുക്കിയോടുള്ള ഇഷ്ടം ലൈക്കുകളായും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മനം മയക്കുന്ന പുഞ്ചിരിയെന്നാണ് മറ്റുചിലര്‍ കമന്റ് ചെയ്തത്.വിഡിയോ കാണാം;