എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക; മറിയത്തിന്റെ കുഞ്ഞു കൈപിടിച്ച് ദുൽഖർ, Dulquer Salman, Maryam Ameerah Salmaan, Manorama Online

‌എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക; മറിയത്തിന്റെ കുഞ്ഞു കൈപിടിച്ച് ദുൽഖർ

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറയുടെ വിശേഷങ്ങൾ ആരാധകർക്ക് ഏറെ പ്രിയമാണ്. സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് മറിയം അമീറ സൽമാൻ എന്ന കുഞ്ഞു സുന്ദരിയെയാണ്. വനിതാ ദിനത്തിൽ മകളോടൊപ്പമുള്ള ഈ മനോഹരമായ ചിത്രം ദുൽഖർ സൽമാൻ തന്നെയാണ് പങ്കുവച്ചത്.

‘കഷ്ടിച്ച് രണ്ടു വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവൾ എന്നെ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു, എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക...’വനിതാ ദിനാശംസകൾ നേർന്ന് മകളോടൊപ്പമുള്ള ചിത്രത്തിനൊപ്പം ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദുൽഖറിന്റെ കുഞ്ഞുമാലാഖ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളൊക്കെ ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്.

2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'