മമ്മൂട്ടിക്കൊപ്പം താരമായി ദുൽഖറിന്റെ രാജകുമാരി; വിഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറയുടെ വിശേഷങ്ങൾ ആരാധകർക്ക് ഏറെ പ്രിയമാണ്. സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് മറിയം അമീറ സൽമാൻ എന്ന കുഞ്ഞു സുന്ദരിയെയാണ്. ദുൽഖർ സൽമാന്റെ കുഞ്ഞു രാജകുമാരി അമ്മയുടെ മടയിലിരുന്ന് കുസ്യതി കാട്ടുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറൽ.

ഇപ്പോഴിതാ ദുൽഖറിന്റെ കുഞ്ഞുമാലാഖയുടെ ഓമനിക്കുന്ന മുഖം ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഒരു വിവാഹ ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോയിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് മകൾ മറിയമാണ്.

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'