അച്ഛനെ പോലെ മകളും;  വൈറലായി കുഞ്ഞുമറിയവും ദുൽഖറും !, Dulquer Salmaan, Photo, Daughter Social Post, Mariyam Ameera Salman, Manorama Online

അച്ഛനെ പോലെ മകളും; വൈറലായി കുഞ്ഞുമറിയവും ദുൽഖറും !

ദുൽഖറിന്റെ അമീറക്കുട്ടി ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അച്ഛനും മകളും ഒരേ പോസിൽ നിൽക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് ദുൽഖർ ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്. We even stand the same !!! 📸 Ms Mamma എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മറിയത്തിന്റെ പുതിയ ചിത്രം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഫോട്ടോയ്ക്കു താഴെയുള്ള കമന്റിൽ കുഞ്ഞുണറിയത്തോടുള്ള സ്നേഹം നിറയുകയാണ്. ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും.

2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'

മകൾ ജനിച്ചശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പങ്കുവെച്ച് ദുൽഖർ സല്‍മാൻദേശീയമാധ്യമത്തോട് സംസാരിച്ചിരുന്നു.

“എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നു എഴുനേല്‍ക്കുമ്പോള്‍ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍, ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി അവള്‍ ചുറ്റും അമ്മയെ തെരയുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ഞാനുമായി കൂടുതല്‍ അടുത്തു. ഈയിടയായി, അവൾ വീട്ടില്‍ ഉള്ളപ്പോള്‍ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്കിറങ്ങാന്‍ പ്രയാസമാണ്. അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്”.– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദുല്‍ഖര്‍ മനസ്സ് തുറന്നു.

കുട്ടികൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. സ്നേഹത്തിന്റെ അര്‍ഥമെന്തെന്ന് മനസിലാക്കിത്തരും. അച്ഛനാകുന്നത് ഏറെ മനോഹരമായ അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ അച്ഛനാകുക എന്നത്'', ദുൽഖർ പറഞ്ഞു.