‘അവളുടെ കാലുകൾക്ക് കുഴപ്പമൊന്നുമില്ല'; ആർട്ടിസ്റ്റ് മറിയത്തിന്റെ ചിത്രവുമായി ദുൽഖർ , Dulquer Salmaan, post of daughter, Manorama Online

‘അവളുടെ കാലുകൾക്ക് കുഴപ്പമൊന്നുമില്ല'; ആർട്ടിസ്റ്റ് മറിയത്തിന്റെ ചിത്രവുമായി ദുൽഖർ

ദുൽഖറിന്റെ അമീറക്കുട്ടിക്ക് സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്. മകളോടൊപ്പമുള്ള തന്റെ ചിത്രങ്ങൾ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ ആരാധകർ അത് ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞ് മറിയത്തിന്റെ ചിത്രരചനയുടെ നിമിഷങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. മറിയത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുക.

ആർട്ടിസ്റ്റ് മറിയം എന്നാണ് മറിയത്തെ ദുൽഖർ വിശേഷിപ്പിക്കുന്നത്. ‘അവളുടെ കാലുകൾക്ക് കുഴപ്പമൊന്നുമില്ല, അത് സ്വയം ടാറ്റൂ ചെയ്തതാണ്’ എന്നും ചിത്രത്തിനൊപ്പം ദുൽഖർ കുറിച്ചു. പല നിറങ്ങൾ കൊണ്ട് 'മറിയം' എന്ന് എഴുതുകയാണ് കക്ഷി, കാലിലും കുറെ പെയ്ന്റൊക്കെ പറ്റിയിട്ടുണ്ട്. . ദുൽഖർ ഇത്തവണ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനും ധാരാളം ലൈക്കുകളും കമന്റുകളുമാണ്.