ദുൽഖറിന്റെ കയ്യിൽ നെയിൽ പോളീഷും ടാറ്റുവും; ഇത് അമീറക്കുട്ടിയുടെ 'ക്വാറന്റീൻ ഡെയ്സ് ',Quarantine days, Quarantine days, Dulquer Salmaan post, daughter art, lockdown Kidsclub, Kidsclub, Manorama Online

ദുൽഖറിന്റെ കയ്യിൽ നെയിൽ പോളീഷും ടാറ്റുവും; ഇത് അമീറക്കുട്ടിയുടെ 'ക്വാറന്റീൻ ഡെയ്സ് '

ദുൽഖറിന്റെ അമീറക്കുട്ടിക്കും ഡാഡിയെപ്പോലെ സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകൾ മറിയം അമീറ സല്‍മാനോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുക. എന്നാൽ ഇത്തവണ ദുൽഖർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ അമീറയില്ല. പക്ഷേ ആ ചിത്രം നിറയെ അമീറക്കുട്ടിയുണ്ടുതാനും. തന്റെ കയ്യിൽ നെയിൽ പോളീഷും ടാറ്റൂവുമൊക്കെയുള്ള ഒരു ചിത്രമാണ് ദുൽഖർ പോസ്റ്റ് ചെയ്തിരിക്കുന്നത്.Quarantined Dad things ! എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്.

ലോക്ഡൗൺ കാലത്ത തന്റ കുഞ്ഞുരാജകുമാരിയുമൊത്തുള്ള കളിയിലാണ് ദുൽഖർ. ഡാഡിയുടെ കൈകളിൽ നിറയെ നെയിൽ പോളീഷും ടാറ്റുവുമൊക്കെ പതിപ്പിച്ച് സുന്ദരനാക്കിയിരിക്കുകയാണ് മകൾ. ദുൽഖറിന്റെ ഏറ്റവും മനോഹരമായ ചിത്രം ഇതാണെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

അമീറക്കുട്ടിയോടുള്ള ഇഷ്ടവുമായി നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റപുകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞുമറിയവുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഇടയ്ക്കിടെ ദുൽഖറും ഭാര്യ അമാലും പങ്കുവയ്ക്കാറുണ്ട്. 2017ലാണ് മറിയം അമീറ സല്‍മാൽ ജനിച്ചത്.