മകള്‍ വീട്ടിലുണ്ടെങ്കില്‍ വാപ്പിച്ചിക്ക് പുറത്തിറങ്ങാന്‍ പ്രയാസം;  ദുൽഖർ, Dulquer Salmaan, Daughter, Mariyam Ameera salman, Amal Sufia, Mammootty, Kids affection, Manorama Online

മകള്‍ വീട്ടിലുണ്ടെങ്കില്‍ വാപ്പിച്ചിക്ക് പുറത്തിറങ്ങാന്‍ പ്രയാസം; ദുൽഖർ

ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. രണ്ടര വയസ്സുകാരി മറിയത്തിന്റെ. കളിചിരികൾക്കു ചുറ്റുമാണ് കുടുംബത്തിന്റെ സന്തോഷം.

മകൾ ജനിച്ചശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പങ്കുവെച്ച് ദുൽഖർ സല്‍മാൻ. പുതിയ ഹിന്ദി ചിത്രമായ ‘ദ സോയ ഫാക്ടറി’ന്‍റെ പ്രചരണാർഥം ഒരു ദേശീയമാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

“എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നു എഴുനേല്‍ക്കുമ്പോള്‍ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍, ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി അവള്‍ ചുറ്റും അമ്മയെ തെരയുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ഞാനുമായി കൂടുതല്‍ അടുത്തു. ഈയിടയായി, അവൾ വീട്ടില്‍ ഉള്ളപ്പോള്‍ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്കിറങ്ങാന്‍ പ്രയാസമാണ്. അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്”.– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദുല്‍ഖര്‍ മനസ്സ് തുറന്നു.

കുട്ടികൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. സ്നേഹത്തിന്റെ അര്‍ഥമെന്തെന്ന് മനസിലാക്കിത്തരും. അച്ഛനാകുന്നത് ഏറെ മനോഹരമായ അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ അച്ഛനാകുക എന്നത്'', ദുൽഖർ പറഞ്ഞു.