കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്തു താറാവ്; വൈറൽ വിഡിയോ, Duck, Footwear, Viral Post, Manorama Online

കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്തു താറാവ്; വൈറൽ വിഡിയോ

ചില വളർത്തുമൃഗങ്ങൾ മനുഷ്യരുമായി നന്നായി അടുക്കും. വീട്ടിലെ കുട്ടികൾക്ക് കളിക്കൂട്ടുകാരാണ് ഇവർ. സാധാരണ പട്ടിയും പൂച്ചയുമൊക്കെയാണ് മനുഷ്യരുമായി കൂടുതല്‍ ഇണങ്ങി ജീവിക്കുന്നത്. കുട്ടികളുമായി കളിക്കുമ്പോൾ പന്ത് എടുത്തുകൊടുക്കാനും തട്ടിക്കളിക്കാനുമൊക്കെ ഇവർ കൂടുന്നത് കാണാം. അതുപോലൊരു ഉപകാരി താറാവിന്റെ വിഡിയോയാണിത്. മണ്ണിടിഞ്ഞുണ്ടായ ഒരു കുഴിയിൽ വീണുപോയ ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്തു കൊടുക്കുകയാണ് ഈ സൂപ്പർ താറാവ്.

മേയ് അഗ്വയ് എന്ന എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണൽ തിട്ടയുടെ മുകളിലിരിക്കുന്ന കുട്ടിയുടെ ചെരുപ്പാണ് താഴ്ചയിലേയ്ക്ക് വീണുപേയത്. ആദ്യം രണ്ട് തവണ ചെരുപ്പ് കൊത്തിയെടുത്ത് കുട്ടിയുടെ അടുത്തേയ്ക്ക് പോകാൻ നോക്കിയെങ്കിലും കൊക്കിൽ നിന്നും ചെരുപ്പ് താഴെ വിണുപോയി. എന്നാൽ പരാജയം സമ്മതിക്കാതെ പിന്നേയും അതെടുക്കാൻ ശ്രമിക്കുകയാണ് താറാവ്. അവസാനം കുട്ടിയ്ക്ക് ചെരുപ്പെടുത്തു കൊടുത്തിട്ട് മുകളിലേയ്ക്ക് കയറിപ്പോകുന്നതും വിഡിയോയിൽ കാണാം.

മേയ് അഗ്വയ് വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുമ്പോഴാണ് ഈ മുടുക്കൻ താറാവ് കുട്ടിയെ സഹായിക്കുന്ന സുന്ദരമായ കാഴ്ച കണ്ടത്. ഉടനെ തന്നെ വിഡിയോ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.