ട്വിസ്റ്റുകൾ നിറഞ്ഞ കുഞ്ഞാവകളുടെ മത്സരം; സോഷ്യൽ ലോകത്തെ ക്യൂട്ടസ്റ്റ് വിഡിയോ , KGF star, Yash wishes, daughter birthday, photo. Social Post, Social Post, , Viral, Kidsclub, Manorama Online

ട്വിസ്റ്റുകൾ നിറഞ്ഞ കുഞ്ഞാവകളുടെ മത്സരം; സോഷ്യൽ ലോകത്തെ ക്യൂട്ടസ്റ്റ് വിഡിയോ

കുഞ്ഞാവകളുടെ നിരങ്ങല്‍ മത്സരത്തിന്റെ അത്യന്തം രസകരമാ ഒരു വിഡിയോയാണിത്. ആദ്യം തങ്ങളുടെ കുഞ്ഞാവകളെ മത്സരത്തിനായി തയ്യാറാക്കി നിർത്തുകയാണ് മാതാപിതാക്കൾ. എല്ലാവരുടേയും പുറത്ത് നമ്പർ ഒട്ടിച്ചിട്ടുണ്ട്. മത്സരം തുടങ്ങിയതും കുഞ്ഞാവകൾ പതിയെ നിരങ്ങിത്തുടങ്ങി..പക്ഷേ, കുഞ്ഞാവകൾക്കെന്ത് ഫിനിഷിങ് ലൈൻ?. അവർ അങ്ങനെ അല്പം നിരങ്ങി... പിന്നെ വിശ്രമിച്ച്, ഇടയ്ക്കുവച്ച് കിട്ടിയ കൂട്ടുകാരുമായി ഇത്തിരിനേരം കളിച്ചുമൊക്കെയിരുന്നു മത്സരത്തിൽ പങ്കെടുത്തത്. കൗതുകം നിറഞ്ഞ ഈ മത്സരത്തിലെ താരങ്ങളായാത് അഞ്ചും ആറും നമ്പരുകാരായിരുന്നു.

ഇത്തിരി നേരത്തെ കളിയ്ക്കും വിശ്രമത്തിനും ശേഷം ആറാം നമ്പർ വാവ ഫിനിഷിങ് ലൈൻ ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് കാണാം. കുഞ്ഞാവകളെ ആകർഷിക്കാനായി കളിപ്പാട്ടങ്ങളുമായി രക്ഷിതാക്കളുമുണ്ടായിരുന്നു. വേഗത്തിലിഴഞ്ഞു നീങ്ങിയ ആറാം നമ്പർ വാവയുടെ ലക്ഷ്യം അവിടെയുള്ള മിക്കി മൗസായിരുന്നു. ഫിനിഷിങ് പോയിന്റിന് തൊട്ടരികെയെത്തി മിക്കി മൗസിന് കൈ നീട്ടിയ കുഞ്ഞാവ ദേ പിന്നെയും തിരിച്ച് നീന്താൻ തുടങ്ങി. ആറാം നമ്പരുകാരൻ ഇപ്പോൾ ജയിക്കുമെന്നു എല്ലാവരും കരുതിയെങ്കിലും പെട്ടെന്നായിരുന്ന ആ ട്വിസ്റ്റ്.

പാതിവഴിയിലിരിക്കുന്ന അഞ്ചാം നമ്പർ വാവയയ്ക്കരികെ എത്തി വീണ്ടും കളിക്കാനുളള ഉദ്ധേശമായിരുന്നു കക്ഷിക്ക്. പക്ഷേ അപ്പോഴേയ്ക്കും അഞ്ചാം നമ്പർ വാവ ടപ്പേന്ന് നിരങ്ങി എത്തി സമ്മാനവും അടിച്ചെടുത്തു. സോഷ്യൽ ലോകത്ത് അടുത്തിടെ കണ്ട ഏറ്റവും ക്യൂട്ടസ്റ്റ് വിഡിയോയാണിത് എന്നാണ് ഇത് കണ്ട ആളുകളുടെ കമന്റുകൾ.