'അമ്മയേയും അച്ഛനേയും' കാത്ത്; അനാഥാലയത്തിലെ കണ്ണു നിറയും കാഴ്ച, Door of hope, child waiting for, adoptive parents,Social Pos, Viral, Kidsclub, Manorama Online

'അമ്മയേയും അച്ഛനേയും' കാത്ത്; അനാഥാലയത്തിലെ കണ്ണു നിറയും കാഴ്ച

ജനാലപ്പടിയിൽ പിടിച്ച് ദൂരേയ്ക്ക് നോക്കി നിൽക്കുന്ന ഈ കുരുന്നിന്റെ ചിത്രം ഹൃദയ ഭേദകമാണ്. തന്നെ ദത്തെടുക്കാൻ എത്തുന്ന മാതാപിതാക്കളേയും കാത്ത് എന്നാണീ കുഞ്ഞിന്റെ ചിത്രത്തിനുള്ള അടിക്കുറിപ്പ്. 'ഡോർ ഓഫ് ഹോപ്' എന്ന ചൈൽഡ് കെയർ സംഘടനയുടെ സോഷ്യൽ മീഡിയ പേജിലാണ് കണ്ണുനിറയ്ക്കുന്ന ഈ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്.

ലോകത്തിൽ അനാധരായ നിരവധി കുഞ്ഞുങ്ങളാണുള്ളത്. മാതാപിതാക്കൾ നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ധാരാളം സംഘടനകളും അനാധാലയങ്ങളുമുണ്ട്. ഇത്തരം കുഞ്ഞങ്ങളെ ദത്തെടുത്ത് സ്വന്തമാക്കുന്ന നിരവധി അളുകളുമുണ്ട്. അനാധാലയത്തിനപ്പുറത്തെ ലോകത്തിലേയ്ക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ഒരു അച്ഛനും അമ്മയുമെത്തുമെന്ന പ്രതീക്ഷ ഇവർക്കും കാണും.

'Excitement and nervousness as we wait for Forever Mommy and Daddy to arrive. Bye Bye Sweet Baby Girl. Your adventure with your family begins! “ONE OF THE GREATEST TITLES IN THE WORLD IS PARENT, AND ONE OF THE BIGGEST BLESSINGS IN THE WORLD IS TO BE ONE." എന്നാണ് ഈ കുഞ്ഞു മകളുടെ ചിത്രത്തിന് ഇവർ അടിക്കുറിപ്പിട്ടിരിക്കുന്നത്. അതേ... ഈ ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് മാതാപിതാക്കൾ.