പാട്ടുപാടി കുത്തിവച്ച് ഡോക്ടർ, കരയാതെ കു​ഞ്ഞാവ;  വിഡിയോ , Doctor, Baby, Injection, Viral video  Social media, Manorama Online

പാട്ടുപാടി കുത്തിവച്ച് ഡോക്ടർ, കരയാതെ കു​ഞ്ഞാവ; വിഡിയോ

കുഞ്ഞുവാവകളെ കുത്തിവയ്പ്പ് എടുക്കാൻ കൊണ്ടുപോകുന്ന കാര്യം മിക്ക മാതാപിതാക്കൾക്കും സങ്കടമാണ്. സൂചി കേറുമ്പോഴുളള അവരുടെ ആ കരച്ചിൽ കണ്ടു നിൽക്കാനാവാതെ വിഷമിക്കുന്നവരാണ് എല്ലാ അച്ഛനമ്മമാരും. എങ്ങനെയെങ്കിലും കുത്തിവയ്പ്പു കഴിഞ്ഞാലും ആ സങ്കടവും തേങ്ങിക്കരച്ചിലും കുറേ നേരത്തേയ്ക്കുണ്ടാകും.

എന്നാൽ ചില ഡോക്ടർന്മാരും നേഴ്സുമാരുമാകട്ടെ ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ച് കുഞ്ഞിന്റെ ശ്രദ്ധ കുത്തിവയ്പ്പിൽ നിന്നും മാറ്റാൻ മിടുക്കരാണ്. അത്തരത്തിലൊരു ഡോക്ടറുടെയും കുഞ്ഞിന്റെയും വിഡിയോയാണിത്.

ഷാനോന്‍ വെമിസ് എന്നയാളാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാവയുടെ രക്തം പരിശോധിക്കാനെത്തിയതാണിവർ. കുഞ്ഞിന്റെ കൈകളില്‍ പിടിച്ച് മുഖത്ത് നോക്കി പാട്ടുപാടി ശ്രദ്ധ തിരിക്കുകയാണ് ഡോക്ടര്‍. കുത്തിവെയ്ക്കുന്നത് പോലും അറിയാതെ പാട്ടില്‍ മുഴുകിയിരിക്കുകയാണ് കുഞ്ഞ്. വാവയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരുപോലും വന്നില്ലെന്നും ഇതുപോലൊരു ഡോക്ടറെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ധേഹം പറയുന്നു.

റയാന്‍ കോറ്റസി എന്ന ഡോക്ടര്‍ ആണ് പാട്ടുപാടി കുഞ്ഞാവയെ മയക്കിയത്. സാധാരണ രക്തം പരിശോധിക്കുമ്പോള്‍ മകള്‍ അസ്വസ്ഥയാകാറുണ്ടെന്നും ഇതാദ്യമായാണ് ഇങ്ങനെ ഒരു വഴക്കുപോലുമില്ലാതെ അടങ്ങിക്കിടക്കുന്നതെന്നും അച്ഛന്‍ പറയുന്നു.