‘നിന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ’; മകൾക്ക് ആശംസകളുമായി ദിവ്യ ഉണ്ണി, Divvya Unni, Post, birthday wish to daughter,  Viral Post, Viral Post, Manorama Online

‘നിന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ’; മകൾക്ക് ആശംസകളുമായി ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടിയാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമത്തിലും നൃത്ത രംഗത്തും ദിവ്യ സജീവമാണ്

കുടുംബസമേതം അമേരിക്കയിൽ താമസിക്കുകയാണ് നടി. ദിവ്യ വീണ്ടും അമ്മായാകാനുള്ള കാത്തിരിപ്പിലാണെന്ന വാർത്ത അടുത്തിടെ വൈറലായിരുന്നു. വളക്കാപ്പിന്റെയും ക്രിസ്മസിന് നിറവയറോടെയുള്ള ആഘോഷത്തിന്റെയും ചിത്രങ്ങൾ താരം പങ്കുവച്ചതും വൈറലായിരുന്നു.

ഇപ്പോഴിതാ, മകൾ മീനാക്ഷിക്ക് ജൻമദിനാശംസകള്‍ നേർന്നു കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ‘ഞങ്ങളുടെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്. മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്നും ദിവ്യ കുറിപ്പിൽ ആശംസിക്കുന്നു.

മകളോടൊപ്പമുള്ള നിരനധി ചിത്രങ്ങളും ആശംസയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. മീനാക്ഷിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്.