പല്ലു തേയ്ക്കാതെ ചായ കുടിക്കുന്നവർക്കെതിരെ നടപടി; ചിരിപടർത്തി 'മുഖ്യമന്ത്രി'യുടെ പത്രസമ്മേളനം, Director, Geo Baby, post, edited video, CM's  press meet, Kidsclub, Manorama Online

പല്ലു തേയ്ക്കാതെ ചായ കുടിക്കുന്നവർക്കെതിരെ നടപടി; ചിരിപടർത്തി 'മുഖ്യമന്ത്രി'യുടെ പത്രസമ്മേളനം

കൊറോണ വ്യാപനം ലോക്ഡിണിലേയ്ക്ക് നയിക്കുകയും സ്കുളുകൾ പതിവിലും നേരത്തെ അടയ്ക്കുകയും ചെയ്തതോടെ ശരിക്കും കുടുങ്ങിയത് കുട്ടിപ്പട്ടാളമാണ്. പുറത്തിറങ്ങാനും കൂട്ടകാർക്കൊപ്പമുള്ള കളികൾ ആസ്വദിക്കാനും കഴിയാതെ വീട്ടിൽത്തന്നെ ഇരിപ്പാണ് മുതുർന്നവരെപ്പോെല ഇവരും. പുറത്തിറങ്ങി കളിക്കാനാവാതെ വന്നതോടെ കുട്ടികളുടെ ടി വി കാണലും മൊബൈൽഫോൺ ഉപയോഗവും അല്പം കൂടുന്നുവെന്നാണ് പല മാതാപിതാക്കൾക്കും പരാതി. ടി വിയുടെ റിമോട്ടും മൊബൈൽഫോണുകളും കൈക്കലാക്കി വച്ചിരിക്കുകയാണ് ചില കുസൃതികൾ. മാത്രമല്ല സ്കൂളിലൊന്നും പോകണ്ടാത്തതിനാൽ രാവിലെ എഴുന്നേറ്റ് കുളിക്കാനും പല്ലുതേക്കാനുമൊക്കെ അല്പസ്വൽപം മടിയൊക്കെ വന്നു തുടങ്ങിയിട്ടുണ്ട് ഈ കുട്ടിപ്പട്ടാളത്തിന്. ഇത്തരക്കാരെ വരുതിയിലാക്കാൻ ഒരു തകർപ്പൻ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി. മാതാപിതാക്കൾ പതിനെട്ടടവും പയറ്റി ഇവരുടെ മുന്നിൽ തോറ്റിരിക്കുകയാണ്. പക്ഷേ മുഖ്യമന്ത്രി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റുമോ. അതുകൊണ്ട് മകനെ അനുസരിപ്പിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ വിഡിയോ എഡിറ്റ് ചെയത് മകനെ കാണിച്ചിരിക്കുകയാണ് ഇദ്ദേഹം.

ജിയോ ബേബി എഡിറ്റ് ചെയ്ത വിഡിയോയിൽ മുഖ്യമന്ത്രിയുടെ വിഷ്വലിനുള്ള ശബ്ദം ഇങ്ങനെയാണ് 'ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവെ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരെ നിയമനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാൻ പറ്റുന്നതല്ല. അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കതിരെ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രവണത ശ്രദ്ധയിൽപ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്....'

ജിയോ ബേബിയുടെ പോസ്റ്റ് വായിക്കാം
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വിഡിയോ ഉണ്ടാക്കിയതാണ്‌, ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേർത്ത് ഒരു വിഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. ഒരു തമാശയായി ലോക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.

വിഡിയോ കാണാം