‘സാർ കലക്ടർ അല്ലേ, ഒരു ഐസ്ക്രീം വാങ്ങിതരാമോ?' ; കുട്ടികളുടെ ആഗ്രഹം നിറവേറ്റി സബ് കലക്ടർ, Devikulam sub collector, Prem, social media post, Kidsclub,Manorama Online

‘സാർ കലക്ടർ അല്ലേ, ഒരു ഐസ്ക്രീം വാങ്ങിതരാമോ?'; കുട്ടികളുടെ ആഗ്രഹം നിറവേറ്റി സബ് കലക്ടർ

'സാർ കലക്ടർ അല്ലെ, എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ?' ആ കുരുന്നിന്റെ ചോദ്യത്തിന് മുൻപിൽ ഒട്ടും മടിക്കാതെ ഐസ്ക്രീം വാങ്ങി നൽകിയ സബ് കലക്ടര്‍ താരമാകുകയാണ്. അത് കണ്ടു നിന്ന മറ്റു കുട്ടികൾക്കും ഐസ്ക്രീം വേണമെന്നായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാവർക്കും ഓരോ ഐസ്ക്രീം വാങ്ങി നൽകി അദ്ദേഹം. ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണയാണ് ഈ നന്മ പ്രവർത്തിയിലൂടെ കുരുന്നുകളുടെ പ്രയപ്പെട്ടവനായി മാറിയത്.

മൂന്നാറില്‍ വിന്റര്‍ കാര്‍ണിവൽ കാണാനെത്തിയതാണ് കുട്ടികൾ. 15 ദിവസം നീണ്ടുനിന്ന കാര്‍ണിവലിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് സബ് കലക്ടര്‍ പ്രേം കൃഷ്ണ. കലക്ടർ ഭക്ഷണശാല സന്ദര്‍ശിക്കുന്നതിനിടെയാണ് കുട്ടികളില്‍ ഒരാള്‍ ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി എത്തിയത്.

കൈയിൽ ആവശ്യത്തിനുള്ള പണമില്ലായിരുന്നെങ്കിലും മേഴ്‌സി ഹോമിലെ കുട്ടികളാണ് ആവശ്യക്കാരെന്ന് അറിഞ്ഞതോടെ അദ്ദേഹം മുഴുവന്‍ പേര്‍ക്കും ഐസ്‌ക്രീം വാങ്ങിനല്‍കുകയായിരുന്നു. 14 സ്‌കൂളുകളില്‍ നിന്നായി 600 കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.

സബ് കലക്ടര്‍ പ്രേം കൃഷ്ണയുടെ കുറിപ്പ് വായിക്കാം