കുഞ്ഞിന്റെ ശരീരത്തിൽ മാർക്കർ കൊണ്ടെഴുതി: ഡേ കെയറിനെതിരെ അമ്മ, Albino sisters, Kazakhstan, became, models, social media post, Kidsclub, Manorama Online

കുഞ്ഞിന്റെ ശരീരത്തിൽ മാർക്കർ കൊണ്ടെഴുതി: ഡേ കെയറിനെതിരെ അമ്മ

ജോലിക്കാരായ രക്ഷിതാക്കളുടെ ഏക ആശ്രയമാണ് കുട്ടികൾക്കായുള്ള ഡേ കെയർ സെന്ററുകൾ. തങ്ങളുടെ അഭാവത്തിൽ പൊന്നോമനകളെ നല്ലതുപോലെ പരിപാലിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ മാതാപിതാക്കളും കുഞ്ഞുങ്ങളെ ഇത്തരം സ്ഥലങ്ങളിൽ ആക്കുന്നത്. എന്നാൽ ഡേ കെയറിൽ നിന്നും വീട്ടിലെത്തിയ കുഞ്ഞിന്റെ വയറിൽ മാർക്കർ കൊണ്ടുള്ള സന്ദേശം കണ്ടാൽ ഏത് അമ്മയ്ക്കാണ് സഹിക്കാനാകുക. ഹീതർ എന്ന യുവതിയാണ് വികാരനിർഭരമായൊരു കുറിപ്പിനൊപ്പം ഒരു വയസ്സുകാരൻ മിലോയുടെ ചിത്രവും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഫ്ലോറിഡയിൽ നിന്നുള്ള സിംഗിൾ പേരന്റായ ഹീതറിന് രണ്ട് കുട്ടികളാണുള്ളത്. ഇവർ ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ ഡേ കെയറിൽ വിടുകയാണ് പതിവ്.

സാധാരണയായി മക്കളായ ഫിന്നിന്റേയും മിലോയുടേയും ടിഫിൻ ബോക്സിൽ ഓരോ ദിവസത്തേയും അവരെ കുറിച്ചുള്ള റിപ്പോർട്ടുകളും ആവശ്യമുള്ള സാധനങ്ങളുടേയും കുറിപ്പ് ഡേ കെയറിൽ നിന്നും വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡേ കെയറിൽ നിന്നും വന്ന മിലോയുടെ വയറിൽ കറുത്ത പെർമെനന്റ് മാർക്കർ കൊണ്ട് കുഞ്ഞിന് ഡയപ്പർ വേണമെന്ന് എഴുതിയിരിക്കുന്നതാണ് ഹീതർ കണ്ടത്. പലതവണ തുടച്ചിട്ടും മായാത്ത ആ കുഞ്ഞു ശരീരത്തിലെ കുറിപ്പിന്റെ ചിത്രം അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

തലേ ദിവസം ഡേ കെയറിറിൽ നിന്നും കൊടുത്തുവിട്ട കുറിപ്പ് താൻ കണ്ടില്ലെന്നും അത് തന്റെ കുറ്റം തന്നെയാണെന്നും അവർ പറയുന്നു. പക്ഷേ അതിന് കുഞ്ഞിന്റെ ശരീരത്തിൽ മാർക്കർ കൊണ്ട് എഴുതുകയാണോ വേണ്ടതെന്നും ഈ അമ്മ ചോദിക്കുന്നു. വേണമെങ്കിൽ കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പറിൽ എഴുതാമായിരുന്നില്ലേ? അതുമല്ലെങ്കിൽ തന്നോട് നേരിട്ട് പറയാമായിരുന്നില്ലേ എന്നാണ് അവർ ചോദിക്കുന്നത്. മാത്രമല്ല ഇതിനു മുൻപും പല തവണ തനിക്ക് ഇത്തരം അനുഭവം ഉണ്ടായതായി ഇവർ പറയുന്നു. വളരെപ്പെട്ടന്നു തന്നെ ഈ അമ്മയുടെ കുറിപ്പ് വൈറലായി. നിരവധിപ്പേർ ഹീതറിന് പിന്തുണയുമായെത്തി. ഏതായായും ഈ പ്രവർത്തി ചെയ്ത ജോലിക്കാരിക്കെതിരെ കടുത്ത നടപടി എടുത്തതായി ഡേ കെയർ സെന്റർ പിന്നീട് അറിയിക്കുകയുണ്ടായി.

ഹീതറിന്റെ കുറിപ്പ് വായിക്കാം