ഇതിനേക്കാള്‍ ക്യൂട്ട് പാചക വിഡിയോ സ്വപ്നങ്ങളിൽ മാത്രം; വൈറലായി കുട്ടി ഷെഫ്, Cute tiny chef page, Kobe eats, viral videos, kidsclub, Manorama Online

ഇതിനേക്കാള്‍ ക്യൂട്ട് പാചക വിഡിയോ സ്വപ്നങ്ങളിൽ മാത്രം; വൈറലായി കുട്ടി ഷെഫ്

നല്ല ചുവന്ന തൊപ്പിയും അതിനു ചേരുന്ന ഏപ്രണും അണിഞ്ഞ് വൻ പാചകപരീക്ഷണത്തിലാണ് ഒരു കുഞ്ഞാവ. പിച്ചവച്ചു നടക്കുന്ന ഈ കരുന്നിന്റെ പാചക വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു ഏതാനും മണിക്കൂറുകൾക്കകം 1.3 ലക്ഷം ആളുകളാണ് കണ്ടത്. നിമിഷംപ്രതി വിഡിയോയ്ക്ക് കാഴ്ചക്കാരേറുകയാണ്. ആരാണാ പാചക വിദഗ്ധൻ എന്നാണോ? ഒരു വയസുകാരൻ ഒരു കുട്ടി ഷെഫാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിലെ താരം.

കോബി ഈറ്റ്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ കുട്ടിക്കുറുമ്പൻ ഷെഫിന്റെ വിഡിയോകൾ പുറത്തുവരുന്നത്. അമ്മയ്ക്കൊപ്പം തകർപ്പൻ പാചകപരീക്ഷണങ്ങൾ നടത്തുകയാണ് കുഞ്ഞാവ.


താനും കൂടെചേർന്ന് ഉണ്ടാക്കുന്ന ഈ വിഭവങ്ങളൊക്കെ രുചിനോക്കാൻ പോലും പ്രായമാകാത്ത ഈ കുഞ്ഞു ഷെഫിന് നിരവധി ആരാധകരുമുണ്ട്. അമ്മയുടെ കൈയിലിരുന്നു കൊണ്ടാണ് ചിലപ്പോഴൊക്കെ കുഞ്ഞാവയുടെ പാചകം.

പാചകത്തിനാവശ്യമായ ചേരുവകളൊക്കെ ചേർക്കുന്നതും മിക്സ് ചെയ്യുന്നതുമൊക്കെ കുഞ്ഞാവയാണ്.. ഇടയ്ക്ക് ചിലതൊക്കെ വായിലാക്കുന്നുമുണ്ട്.യാതൊരു മടുപ്പും കൂടാതെ വളരെ ആസ്വദിച്ചാണ് കക്ഷിയുടെ പാചകം. ചിലപ്പോഴൊക്കെ ആ കുഞ്ഞുക്കയ്യിൽ നിന്നും സാധനങ്ങൾ താഴെ പോകുന്നുമുണ്ട്. അതൊന്നും വകവയ്ക്കാതെ തന്റെ പാചകം തുടരുകയാണ്. ഏതായാലും വലിയ പേരുകേട്ട ഷെഫുമാർ ഒന്നു സൂക്ഷിച്ചോ ഈ കുഞ്ഞാവ നിങ്ങളെയൊക്കെ കടത്തിവെട്ടിയേക്കാം.