കണ്ണുവയ്ക്കല്ലേ ഈ സുന്ദരിക്കുട്ടിയെ; സൂപ്പർ ഡാൻസുമായി കുരുന്ന്, Cute little girl, Dance, Video video Social Media, Manorama Online

കണ്ണുവയ്ക്കല്ലേ ഈ സുന്ദരിക്കുട്ടിയെ; സൂപ്പർ ഡാൻസുമായി കുരുന്ന്

എന്തു രസമായിട്ടാണ് ഈ സുന്ദരിക്കുട്ടി നൃത്തം ചെയ്യുന്നത്... ‘കറു കറെ കാർമുകിൽ കൊമ്പനാന പുറത്ത്’ എന്ന ഹൃദ്യമായ ഗാനത്തന് ഇതിനേക്കാൾ ക്യൂട്ടായ നൃത്തച്ചുവടുകൾ വേറെ കാണുമോ? കണ്ണുതട്ടാതെ നോക്കണം...അത്രക്യൂട്ടായാണ് ആ കാന്താരി വേദിയിൽ നൃത്തമാടുന്നത്. സോഷ്യൽ ലോകം കണ്ണുവച്ച ഒരു കൊച്ചു മിടുക്കിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

‘കറു കറെ കാർമുകിൽ കൊമ്പനാന പുറത്ത്’ എന്ന പാട്ടിന് മനോഹരമായി ചുവടുവച്ച് ആരാധകരെ നേടിയിരിക്കുകയാണ് ഈ കൊച്ചുസുന്ദരി.. പ്രായത്തെ വെല്ലും വിധമുള്ള ക്യൂട്ട് ഭാവങ്ങളുമായി അവൾ ഏവരുടേയും ഹൃദയം കീഴടക്കുകയാണ്. നാണവും പ്രണയഭാവങ്ങളും മിന്നിമറയുന്ന ആ കാഴ്ച അറിയാതെ കണ്ടിരുന്നു പോകും. ചുവടിനൊത്ത് പാട്ടുപാടിയും വളരെ പ്രസരിപ്പോടെയുമാണ് നൃത്തം വയ്ക്കുന്നത്.

സമൂഹമാധ്യമം കണ്ടെത്തിയ ഈ മിടുക്കിയുടെ നൃത്തം ലൈക്കും ഷെയറും ഏറ്റുവാങ്ങി നിറഞ്ഞു നിൽക്കുകയാണ്. ഈ സുന്ദരിക്കുട്ടിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വിഡിയോ കാണാം.