'ചിരിയാണ് സാറേ ഇവന്റെ മെയിൻ'; അമ്മയെ പാടാൻ അനുവദിക്കാതെ ഈ ചിരിക്കുടുക്ക !, ittle girl, story telling, viral video, kidsclub, kidsclub, Manorama Online

'ചിരിയാണ് സാറേ ഇവന്റെ മെയിൻ'; അമ്മയെ പാടാൻ അനുവദിക്കാതെ ഈ ചിരിക്കുടുക്ക !

കുഞ്ഞാവയേയും കയ്യിലടെുത്ത് ഒരു പാട്ടുപാടാൻ ഒന്നു ശ്രമിച്ചതാണ് ഈ അമ്മ. എന്നാൽ ചിരിക്കുടുക്കയായ വാവ അമ്മ പാടിത്തുടങ്ങുമ്പോഴേ ചിരി തുടങ്ങുകയായി. ചിരിയെന്നു പറഞ്ഞാൽ കണ്ടു നിൽക്കുന്നവർ പോലും എല്ലാം മറന്നു ചിരിച്ചുപോകുന്ന ഒന്നാന്തരം ചിരിയാണ്. കുഞ്ഞാവയുടെ ചിരികേട്ട് പാവം അമ്മയ്ക്കും ചിരിയടക്കാനാകുന്നില്ല.

പലതവണ അമ്മ പാടിത്തുടങ്ങുമ്പോഴും കുറുമ്പൻ ചിരിതുടങ്ങും നാല് വരിയിലധികം അമ്മയെക്കൊണ്ട് പാടാൻ കുഞ്ഞാവയുടെ ചിരി സമ്മതിക്കുന്നില്ല. സംസ്‌കൃത ശ്ലോകമായ ശ്രീകൃഷ്ണവിലാസ കാവ്യമാണ് അമ്മ പാടിത്തുടങ്ങുന്നത്. എന്നാൽ ആദ്യവരി കഴിയുമ്പോൾ രാമനുണ്ണി എന്ന ഈ ചിരിക്കുടുക്ക ചിരിച്ചുതുടങ്ങുകയാണ്. ശരണ്യ ശർമ്മയാണ് കുഞ്ഞാവയുടെ അമ്മ, അച്ഛൻ നിധീഷ്.

ഈ കുഞ്ഞാവയുടെ ചിരി വിഡിയോയ്ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്. തങ്ങൾക്കും ഈ വിഡിയോ കണ്ടിട്ട് ചിരിയടക്കാനാകുന്നില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.