ഞാനാ പറയുന്നേ ചെരുപ്പിട് കോഴീ; കുഞ്ഞാവ വേറെ ലെവലാ

ഈ ചക്കരക്കുഞ്ഞുവാവയുടേയും കോഴിയുടേയും വിഡിയോ കണ്ടാൽത്തന്നെ അന്നത്തെ ടെൻഷനെല്ലാം പമ്പകടക്കും. ഒരു കോഴിയെ ചെരുപ്പിടീക്കാൻ ശ്രമിക്കുന്ന കുഞ്ഞാവയുടെ ഈ വി‍ഡിയോ കണ്ടാലും കണ്ടാലും മതിയാകില്ല. മുറ്റത്തോട്ട് ഇറങ്ങണേൽ കാലിൽ ചെരുപ്പിടണ്ടേ, ഈ കോഴിക്ക് ഇതൊന്നുമറിഞ്ഞു കൂടെ. തന്റെ കാലിൽ മണ്ണുപറ്റിയാലും സാരമില്ല കൂട്ടുകാരി കോഴിയമ്മേടെ കാലിൽ മണ്ണു പറ്റാൻ ഈ കുഞ്ഞാവ സമ്മതിക്കില്ല. സമൂഹമാധ്യമത്തിലെ ഈ വിഡിയോയ്ക്ക് ലൈക്കോട് ലൈക്കാണ്.

കോഴിയമ്മയുമായി കളിക്കാൻ മുറ്റത്തേയ്ക്കിറങ്ങിയതാണീ കുഞ്ഞാവ. അപ്പോഴാണ് കോഴിയുടെ കാലിൽ ചെരുപ്പില്ലെന്ന നഗ്നസത്യം കക്ഷിക്ക് മനസിലായത്. പിന്നെ ഒട്ടും മടിച്ചില്ല അവിടെക്കിടന്ന ഒരു ചെരുപ്പെടുത്ത് തന്റെ കൂട്ടുകാരിയുടെ മുന്നിലോട്ട് വച്ചു. എന്നിട്ടുള്ള ഡയലോഗാണ് സൂപ്പർ" മ്​മ് ഇട്ടോ.. കോഴിയേ ഇട്ടോ, ഇട്ടോ കോഴിയേ".. പാവം കോഴി അന്തംവിട്ടൊരു നിൽപ്പാണ്.

'ചെരുപ്പിട് കോഴി കുഞ്ഞിപ്പെണ്ണ് പറയുന്നത് കേട്ടില്ലേ,' 'സ്വന്തം ചെരുപ്പ് കോഴിക്ക് ഇടാൻ കൊടുത്ത കുഞ്ഞാവേടെ മനസ്സുണ്ടല്ലോ' ഇത്രയും സ്നേഹമുള്ള ഒരു കൂട്ടുകാരിയെ കിട്ടിയത് കോഴിയുടെ ഒരു ഭാഗ്യം' എന്നൊക്കെയാണ് കുഞ്ഞാവേടെ ആരാധകരുടെ കമന്റുകൾ.