'ദാസപ്പോ എന്നെ ശരിക്ക് ഒന്നു ശ്രദ്ധിച്ചേ.'; തകർപ്പൻ ഭാവാഭിനയവുമായി കുഞ്ഞാവ !,    viral video, imitating kuthiravattam pappu, naughty boy, Kidsclub, Manorama Online

'ദാസപ്പോ എന്നെ ശരിക്ക് ഒന്നു ശ്രദ്ധിച്ചേ.'; തകർപ്പൻ ഭാവാഭിനയവുമായി കുഞ്ഞാവ !

'ദാസപ്പോ എന്നെ ശരിക്ക് ഒന്ന് ശ്രദ്ധിച്ചേ, എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ഒന്ന് നോക്കിക്കേ' കുതിരവട്ടം പപ്പുവിന്റെ ഈ ക്ലാസ് ഡയലോഗിന് തകർപ്പൻ ഭാവാഭിനയവുമായി എത്തിയിരിക്കുകയാണ് ഒരു കുഞ്ഞാവ.. പ്രായഭേദമില്ലാതെ ടിക്ക്ടോക്കിലും മറ്റും എത്തുന്ന ഇത്തരം രസകരമായ വിഡിയോകൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്.‌

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ കുതിരവട്ടം പപ്പു അവിസ്മരണീയമാക്കിയ ‘'ദാസപ്പോ എന്നെ ശരിക്ക് ഒന്ന് ശ്രദ്ധിച്ചേ…’എന്ന സംഭാഷണത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞുവാവയുടെ വിവിധ തരത്തിലുള്ള മുഖഭാവങ്ങൾ വിഡിയോയിൽ കാണാനാകും. ക്യൂട്ട് ഭാവങ്ങൾ കൊണ്ട് വിഡിയോയിലെ കുട്ടിത്താരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വിഡിയോ കാണാം