|  
'ലോകം മുഴുവൻ സുഖം പകരാനായി' ; ഗാനവുമായി ഒരു കൂട്ടം അധ്യാപകർ, Indian boy plays, national anthem, in guitar in uae, viral video, Kidsclub, Manorama Online

'ലോകം മുഴുവൻ സുഖം പകരാനായി' ; ഗാനവുമായി ഒരു കൂട്ടം അധ്യാപകർ

ലോകം മുഴുവൻ കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിലാണല്ലോ..ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്കൂളുകളും നേരത്തെ അടച്ചു. അതോടെ കുട്ടികൾളെപ്പോലെ അധ്യാപരും വീട്ടിൽത്തന്നെയായി. സാമൂഹിക അകലം പാലിക്കണമെന്നു വന്നതോടെ പുറത്തയ്ക്ക് പോകാനും പറ്റാതെയായി. ഈ അവസരത്തിൽ ലോകസമാധാനത്തിനും ശാന്തിക്കുമായി കോട്ടയത്തെ മരിയൻ സീനിയർ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ അവരവരുടെ വീടുകളിലിരുന്ന ആലപിച്ച ഒരു ഗാനം ശ്രദ്ധേയമാകുന്നു.

'ലോകംമുഴുവൻ സുഖം പകരാനായി' എന്ന ഗാനമാണ് ഇവർ ആലപിച്ചിച്ചിരിക്കുന്നത്. ഓരോരുത്തർ പാട്ടിന്റെ ഒരോ വരി വീതമാണ് ആലപിച്ചിരിക്കുന്നത്. ലോകസമാധാനത്തിനും ഐക്യത്തിനും കോവിഡ് 19ൽ നിന്നുള്ള മോചനത്തിനും വേണ്ടി സർവേശ്വരനോടുള്ള പ്രാർഥനയായാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വിഡിയോ കാണാം