കോവിഡിനെതിരെ രണ്ടാംക്ലാസുകാരിയുടെ ഓട്ടൻതുള്ളൽ !,  Covid awareness, by girl by, Ottan Thullal, mother, kidsclub, Manorama Online

കോവിഡിനെതിരെ രണ്ടാംക്ലാസുകാരിയുടെ ഓട്ടൻതുള്ളൽ !

കോവിഡിനെതിരെ ഒാട്ടന്‍തുള്ളല്‍ അവതരിപ്പിച്ച് ബോധവല്‍കരണം നടത്തുകയാണ് ഒരു കൊച്ചു കലാകാരി. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിനിയായ രണ്ടാം ക്ലാസുകാരി വേദലക്ഷ്മിയാണ് ഒാട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത്.കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നവരെകുറിച്ച് പത്രദൃശ്യമാധ്യമങ്ങളിലൂടെയുള്ള അറിവാണ് വേദ ലക്ഷ്മിക്കുള്ളത്. അവര്‍ക്കായി എന്തെങ്കിലും.

ചെയ്യണമെന്ന ചിന്തയാണ് ഈ ഒാട്ടന്‍ തുളളലിനു പിന്നില്‍. തിറയാട്ട കലാകാരനായ അഛന്‍ മുരളീധരന്‍ പാട്ടെഴുതി. നൃത്തം പഠിക്കുന്നുണ്ടെങ്കിലും ഒാട്ടന്‍ തുള്ളല്‍ ഇതാദ്യം.

കോവിഡിനെതിരെ പൊരുതുന്ന ഒാരോരുത്തര്‍ക്കുമുള്ള ആദരം കൂടിയാണിത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പൊലിസുകാര്‍, നഴ്സുമാര്‍ അങ്ങനെ എല്ലാവര്‍ക്കും ഒരു ദിവസം കൊണ്ടാണ് ഇത് പഠിച്ചത്

കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തെ കുറിച്ചും ഒാട്ടന്‍ തുള്ളലിലൂടെ അവതരിപ്പിക്കുന്നുണ്ട്. നിപയേയും പ്രളയത്തേയും അതിജീവിച്ച നമുക്ക് ഒന്നിച്ചു പോരാടി ജാഗ്രതയോടെ ഭയമില്ലാതെ കോവിഡിനെയും പരാജയപ്പെടുത്താമെന്നാണ് ഈ കൊച്ചുകലാകാരി പറഞ്ഞു തരുന്നത്..‌