കുട്ടികുറ്റവാളികൾ പെരുകുന്നു; കാരണങ്ങള്‍, പരിഹാരം ;  കുറിപ്പ് വൈറൽ ,  counselling psychologist kala,| social media post,on anti social nature, children, Kidsclub, Manorama Online

കുട്ടികുറ്റവാളികൾ പെരുകുന്നു, കാരണങ്ങള്‍, പരിഹാരം ; കുറിപ്പ് വൈറൽ

പതിനാറു വയസ്സുള്ള പയ്യനെ സമപ്രായക്കാർ കല്ലെറിഞ്ഞും കോടാലി കൊണ്ടു വെട്ടിയും കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് വായിച്ചത്. ഇതിലൊരാളെ സമൂഹമാധ്യമത്തിൽ കളിയാക്കിയതാണ് ഈ അരുംകൊലയ്ക്ക് കാരണമായി പറയുന്നത്. എന്തുകൊണ്ടാണ് ഈ കുട്ടികൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്? ലഹരി ഉപയോഗം കുട്ടികളിൽ അക്രമവാസനയ്ക്ക് കാരണമാകുമെന്ന് പറയുകയാണ് കൗൺസിലിങ് സൈക്കോളജിസ്റ്റായ കല. പല സ്ഥലങ്ങളിലും മയക്കുമരുന്നു മാഫിയകള്‍ കുട്ടികളുടെ ഇടയിൽ വ്യാപകമാണെന്നും ഇവർ പറയുന്നു. ഈ ലോക്ഡൗൺ കാലത്ത്, എല്ലായിടത്തും കർശന നടപടികൾ തുടരുമ്പോൾ ലഹരി സ്വകാര്യമായി കിട്ടാൻ മാർഗ്ഗമുണ്ടോ? തങ്ങളുടെ മക്കള്‍ ഇത്തരം ലഹരിയ്ക്കടിമകളാണോ എന്നു തിരിച്ചറിയാനുള്ള ഒരു അവസരമാണ് ഇ ലോക്ഡൗൺ കാലമെന്നും ഇവർ പറയുന്നു.

കൗൺസിലിങ് സൈക്കോളജിസ്റ്റ് കലയുടെ പോസ്റ്റ് വായിക്കാം

കുട്ടികുറ്റവാളികൾ പെരുകുന്നു ! ANGER MANAGEMENT തുടങ്ങിയ life skill education നൽക്കേണ്ടിതില്ലേ? പതിനാറു വയസ്സുള്ള പയ്യനെ കല്ലെറിഞ്ഞും പിന്നെ കോടാലി കൊണ്ട് വടെ്ടിയും കൊലപ്പടെുത്തിയത് സമപ്രായക്കാർ ! പത്തനംതിട്ടയിൽ അയിരൂൽ ചാരായവാറ്റു നടത്തിയവർ പിടിയിൽ എന്ന് ഇന്നത്തെ വാർത്ത.. രണ്ടും ഒന്ന് കൂട്ടി വായിച്ചു..

2007 കാലഘട്ടം മുതൽ മയക്കു മരുന്ന് മാഫിയകൾ കുട്ടികളുടെ ഇടയിൽ എത്രത്തോളം വ്യാപമാണ് എന്ന് പഠിക്കുന്ന ഒരാളാണ് ഞാൻ.. മകനെ അമ്മ കഴുത്തറുത്ത് കൊന്ന കേസ് ഉണ്ടായത് പലവട്ടം ഞാൻ കുറിച്ചിട്ടുണ്ട്.. എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്ന അവൻ മയക്കു മരുന്നിനു അടിമ ആയിരുന്നു.. ശാന്തസ്വഭാവമുള്ള അവൻ ലഹരിക്ക്‌ അടിമ ആയതിൽ പിന്നെ ദേഷ്യം വന്നാൽ മാരകമായി മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നു ആ അമ്മ പറഞ്ഞു.. അവന്റെ ആ സ്വഭാവമാറ്റം ആയിരുന്നു അവരാദ്യം ശ്രദ്ധിച്ചത്..

അതിരാവിലെ ഏജന്റുകൾ അതാത് സ്ഥലങ്ങളിൽ കുട്ടികൾക്ക് ലഹരി മരുന്ന് കൈമാറുകയും, അത് വിറ്റു കൊടുക്കുന്നവർക്ക് അതിന്റെ അളവനുസരിച്ചു കമ്മീഷൻ കൊടുക്കുകയും ചെയ്യും എന്നത് ഒട്ടും രഹസ്യമായ കാര്യമല്ല.. ഇതിന്റെ പിന്നാലെ പോയാൽ അന്തർസംസ്ഥാനം കടന്നു പോകേണ്ടി വരും. ആരാ പോകുക എന്നതൊക്കെ പരസ്പരം ചോദിച്ചു ഓരോ പൗരനും ഉത്തരവാദിത്വം മടക്കും.. ഈ ലോക്ഡൗൺ കാലത്ത്, എല്ലായിടത്തും കർശന നടപടികൾ തുടരുമ്പോൾ ലഹരി സ്വകാര്യമായി കിട്ടാൻ മാർഗ്ഗമുണ്ടോ?

തന്റെ മകൻ / മകൾ ലഹരി ഉപയോഗിക്കുന്ന കൂട്ടത്തിലാണോ എന്നു കണ്ടെത്താൻ ഒരവസരമാണ് ഈ കാലങ്ങൾ.. മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ അടുത്തറിയാൻ ഒരവസരം ആകട്ടെ ഇത്..

ഭാരിച്ച സിലബസ്സ് കുട്ടികളുടെ തലയിൽ വെച്ച് കടെ്ടുന്നതിനോടൊപ്പം anger management, meditation, yoga തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുക്കേണ്ടതാണ്..

കൗൺസലിങ്ങിനു ഒരു പീരിയഡ് ഇല്ലാ എന്നതാണ് പലപ്പോഴും സങ്കടകരമായ അവസ്ഥ.. 22 വർഷമായി കുട്ടികളുടെ ഇടയിൽ നിൽക്കുന്ന എനിക്ക് ഒട്ടനവധി തിക്താനുഭവങ്ങൾ പറയാനുണ്ട്.. കേൾക്കാൻ ആളില്ല. വെളിച്ചം കാട്ടി തരേണ്ടവർ കണ്ണടയ്ക്കുക ആണ് അനുഭവങ്ങൾ..

Puberty എന്നത് ആണിനും പെണ്ണിനും ഒരേ പോലെയുള്ള ശാരീരികമാറ്റമാണ്.. ആ സമയത്തതാണ് അവരെ വാർത്തടെുക്കേണ്ടത്..

ഡ്രിൽ സമയം പോലും പ്രൊജക്റ്റ്‌ കൊടുത്ത് കുട്ടികളെ പഠനത്തിൽ മാത്രം ഒതുക്കുന്ന സിലബസ്സുകൾ ഒക്കെ ഒന്നു അഴിച്ചു പണിയണം... കോളേജുകളിലും സ്കൂളുകളിലും അധികാരികൾ പുതിയ തുടക്കങ്ങൾ കുറിക്കട്ടെ..