കൊറോണയ്ക്ക് 'ഇഞ്ചക്ഷനുമായി' ഒരു കുട്ടി ഡോക്ടർ ; വൈറൽ വിഡിയോ,  Corona clinic, Covid 19, Clinic, Opened by kids, video, Kidsclub,, Manorama Online

കൊറോണയ്ക്ക് 'ഇഞ്ചക്ഷനുമായി' ഒരു കുട്ടി ഡോക്ടർ ; വൈറൽ വിഡിയോ

ചെറുവാടിൽ പുതുതായി കൊച്ചുകൂട്ടുകാർ തുറന്ന ഒരു ക്ലിനിക്കാണിത്... എല്ലായിടത്തും കൊറൊണയെ കുറിച്ചും കൊവിഡിനെ കുറിച്ചുമൊക്കെയാണ് സംസാരം അപ്പോള്‍ പിന്നെ ഈ കൂട്ടുകാരുടെ കളികളും അതിനെ പറ്റിയായി. അതേ കൊറോണ വൈറസ് വ്യാപിച്ചതോടെ ഒരു കുഞ്ഞു ക്ലിനിക്കാണ് ഈ കൊച്ചുമിടുക്കന്മാർ തുറന്നിരിക്കുന്നത്.

നാല് കൊച്ചു തൂണുകളിൽ നാട്ടിയ ഈ ക്ലിനിക്കിൽ പരിശോധനയ്ക്കായി ഒരു ഡോക്ടറുമുണ്ട്. പത്രക്കടലാസു കൊണ്ടു മേൽക്കൂരയും നിലവുമൊരുക്കി ആശുപത്രി ഉപകരണങ്ങളും നിരത്തി രോഗികളെ കാത്തിരിക്കുകയാണ് ക്ലിനിക്കിൽ ഡോക്ടർ. ടോക്കണ്‍ നമ്പർ അനുസരിച്ചാണ് പരിശോധന. കൊറോണയ്ക്കുള്ള പരിശോധനയുമുണ്ട് ഈ കുട്ടി ക്ലിനിക്കിൽ.

കൈകൾ വൃത്തിയായി കഴുകാനും മാസ്ക് ധരിക്കാനും വീടുകളിൽ തന്നെ ഇരിക്കാനുമൊക്കെ രോഗികളെ ബോധവത്ക്കരിക്കുന്ന ഇവിടെ ഇഞ്ചക്ഷനുമുണ്ട്. ഈ രോഗത്തെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചും സാമൂഹികവ്യാപനത്തെ കുറിച്ചുമെല്ലാം കുട്ടികൾ എത്രമാത്രം ബോധവാന്മാരാണെന്ന് ഈ വിഡിയോ നമുക്കു കാണിച്ചു തരുന്നു.