'ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട'; കൊച്ചുമിടുക്കിയുടെ കുക്കറി ഷോ,   cookery show,little girl, vira video, Social media, Kidsclub, viral, Kidsclub, Manorama Online

'ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട'; കൊച്ചുമിടുക്കിയുടെ കുക്കറി ഷോ

മണ്ണിൽ കളിക്കാതെയും മണ്ണപ്പം ചുടാതെയും എന്ത് ബാല്യം?... മണ്ണുകൊണ്ടു അപ്പം ചുട്ടും മണ്ണിലുരുണ്ടും വളർന്നൊരു കുട്ടിക്കാലം എല്ലാവർക്കുമുണ്ടാകും. കാലം മാറിയതോടെ മണ്ണപ്പം മണ്ണ് കേക്കിനു വഴിമാറിയിരിക്കുകയാണെന്നു തോന്നും ഈ കൊച്ചുമിടുക്കിയുടെ പാചകം കണ്ടാൽ. മണ്ണും ഇലകളും കൊണ്ടാണ് ഈ കുരുന്നിന്റെ കേക്ക് ഉണ്ടാക്കൽ. മണ്ണിൽ ചടഞ്ഞങ്ങനെയിരുന്നു മണ്ണു കുഴച്ചുള്ള ഈ കുക്കറി ഷോ ഒന്നു കാണേണ്ടതു തന്നെയാണ്.

കുക്കറി ഷോകളിൽ പറയുന്നതുപോലെ കേക്ക് ഉണ്ടാക്കുന്നതെങ്ങനെയാണെന്നും ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും വിവരിക്കുന്നുണ്ട് കക്ഷി. ആവശ്യത്തിന് മണ്ണും ഇലയും കുഴച്ച് കേക്ക് ട്രേയിൽ വച്ച് ഉണ്ടാക്കിയ കേക്ക് അല്പം പൊടിഞ്ഞെങ്കിലും യാതൊരു ഭാവഭേദവിമില്ലാതെ വിവരണം തുടരുകയാണ്. ഹാപ്പി ബർത്ത് ഡേ പാട്ടും പാടിയാണ് ഈ മിടുക്കി താൻ ഉണ്ടാക്കിയ കേക്ക് മുറിക്കുന്നത്.

അവസാനത്തെ പഞ്ച് ഡയലോഗാണ് വിഡിയോയുടെ ഹൈലൈറ്റ്. വിഡിയോ 'ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണം ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട' എന്ന് വളരെ ആത്മാർഥതയോടെയുള്ള കുഞ്ഞാവയുടെ പറച്ചിൽ ആരിലും ചിരിയുണർത്തും.

Summary : Cookery show of a little girl viral video

വിഡിയോ കാണാം