ഇത് ഷൈജു ദാമോദരന്റെ ശിഷ്യനോ? ‘മൈക്ക്’ൾ ജാക്സനായി തൻസീർ, Commentary video, Muhammed Thanseer, viral video, Kidsclub, Manorama Online

ഇത് ഷൈജു ദാമോദരന്റെ ശിഷ്യനോ? ‘മൈക്ക്’ൾ ജാക്സനായി തൻസീർ

സ്കൂളിലെ സ്പോർട്സ് ദിനത്തിൽ തൻസീർ നടത്തിയ റണ്ണിങ് കമന്ററി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. റണ്ണിങ് കമന്ററി വൈറലായതോടെ ടിഡി സ്കൂളിലെ ഹീറോയായി മാറിയിരിക്കുകയാണു മുഹമ്മദ് തൻസീർ എന്ന കൊച്ചുമിടുക്കൻ. കഴിഞ്ഞ ദിവസം സ്കൂൾ സ്പോർട്സ് ദിനത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും ആവേശത്തിലാഴ്ത്തിയതു തൻസീറിന്റെ കമന്ററിയായിരുന്നു.

തൻസീർ റണ്ണിങ് കമന്ററി നടത്തുന്ന വിഡിയോ അധ്യാപകൻ ജി. വെങ്കിടേശ് മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞനത്. ഇത് ട്രോൾ എറണാകുളം പേജും ഏറ്റുപിടിച്ചതോടെ തൻസീർ താരമാവുകയായിരുന്നു. ഷൈജു ദാമോദരന്റെ ശിഷ്യൻ എന്ന പേരിൽ ഇറക്കിയ ട്രോൾ വിഡിയോ ചിരിയല തീർത്തു. 13,000 ലൈക്കുകൾ നേടി തൻസീറിന്റെ കമന്ററി ഫെയ്സ്ബുക്കിൽ മുന്നേറുകയാണ്.

അധ്യാപകരായ ഗണേശും ജയശ്രീയും ചേർന്നാണ് 7–ാം ക്ലാസ് വിദ്യാർഥിയായ തൻസീറിനെ കമന്ററി പറയാൻ വേദിയിലേക്കു ക്ഷണിച്ചത്. പിന്നെ സ്കൂൾ സ്പോർട്സ് മത്സരങ്ങൾ അവസാനിച്ചതിനു ശേഷമാണ് അധ്യാപകർക്കു തൻസീർ മൈക്ക് തിരികെക്കൊടുത്തത്. മട്ടാഞ്ചേരി എംഎഎസ്എസ് സ്കൂളിനു സമീപം താമസിക്കുന്ന സൈനുദീൻ- സോഫിയ ദമ്പതികളുടെ മൂന്നാമത്തെ മകനാണു മുഹമ്മദ് തൻസീർ.

Summary : Commentary video of muhammed thanseer

വിഡിയോ കാണാം