ക്രിസ്മസ് പാപ്പയായി അസിന്റെ കുഞ്ഞു മാലാഖ, ഏറ്റെടുത്ത് ആരാധകർ!

ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അറിന്റെ ഈ ക്യൂട്ട് ചിത്രത്തിന് എത്ര മാർക്കുകൊടുത്താലും മതിയാകില്ല. അസിന്റെ കുഞ്ഞുമാലാഖയുടെ ക്രിസ്മസ് ആഘോഷചിത്രങ്ങൾ അസിന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. അസിന്റെ അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള അറിന്റെ ചിത്രങ്ങളുമുണ്ട്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങൾ തന്റെ ആരാധകർക്കുകൂടി പങ്കുവച്ചുകൊണ്ടാണ് അസിനും കുടുംബവും ആഘോഷിച്ചത്. അറിന്റെ പിറന്നാളിനായിരുന്നു ആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

അസിനും രാഹുലുമൊത്തുള്ള ക്രിസ്മസ് ചിത്രവും ചുവന്ന കുപ്പായത്തിൽ സുന്ദരിക്കുട്ടിയായ അറിന്റെ തനിച്ചുള്ള ചിത്രവും ഇതിനൊപ്പമുണ്ട്. കഴിഞ്ഞയിടെയാണ് അസിനും രാഹുൽ ശർമ്മയും കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചത്. അരിൻ എന്നാണ് ആ കൊച്ചു സുന്ദരിയ്ക്ക് ഇവർ നൽകിയ പേര്. അസിന്റേയും രാഹുലിന്റേയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് കുഞ്ഞിന് അരിൻ എന്ന് പേരിട്ടത്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്.

പിന്നീട് ഒരു ടോയ് കാറിൽ ഇരിക്കുന്ന കുഞ്ഞ് അരിന്റെ ക്യൂട്ട് ചിത്രങ്ങൾ അസിൻ പങ്കുവച്ചിരിന്നു. കുഞ്ഞിന്റെ പിറന്നാൾ ആഘോഷങ്ങൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് ഇവർ ആദ്യമായി പങ്കു വച്ചത്. പിങ്ക് ഫ്രോക്കിൽ രാജകുമാരിയെപ്പോലെ ക്യൂട്ടായ അരിന്റെ ആ ചിത്രം പെട്ടെന്നു തന്നെ വൈറലായി. ആരാധകർ കാത്തുകാത്തിരുന്ന ഒരു ചിത്രമായിരുന്നു അത്.

കുഞ്ഞ് അരിൻ ജനിച്ചപ്പോൾ അസിന്റെ വയറിൽ ഹൃദയചിഹ്നത്തിൽ ഇരുവരുടേയും കൈകൾ ചേർത്തുവച്ച അതിമനോഹരമായ ഒരു ചിത്രമാണ് അസിൻ പങ്കുവച്ചത്. അതുപോലെ ഇവരുെട വിവാഹവാർഷികത്തിൽ പങ്കുവച്ചതാകട്ടെ വാവയുെട കാൽ വിരലിൽ മോതിരമിട്ട ഒരു സൂപ്പർക്യൂട്ട് ചിത്രവും.