ആനയെ തൊടാൻ മോഹം, ആഗ്രഹം സഫലമാക്കി പാപ്പാൻ; വിഡിയോ. Elephant,viral video, Manorama Online

ആനയെ തൊടാൻ മോഹം, ആഗ്രഹം സഫലമാക്കി പാപ്പാൻ; വിഡിയോ

ആനയെ ഒന്നു തൊടാൻ ആദ്യം പാപ്പാനോട് കുശലം ചോദിച്ച് പാപ്പാനെ കറക്കിയെടുത്തു ഈ കുഞ്ഞു ആനപ്രേമി. പിന്നെ കൈയ്യിലിരുന്ന പൈനാപ്പിൾ ആനയ്ക്ക് സമ്മാനമായി നൽകി. ഈ മിടുക്കിയുടെ ആവേശത്തിനും ആനയെ അറിയാനുള്ള കൗതുകത്തിന്റെയും മുന്നിൽ പാപ്പാനും മുട്ടുമടക്കി.

ഉൽസവവും മേളവും തായമ്പകയുമൊന്നുമല്ല ഇവൾക്ക് കമ്പം ആനയാണ്. പൂരപ്പറമ്പിലിങ്ങനെ തലയെടുപ്പോടെ നിൽക്കുന്ന ആനയെ കണ്ടപ്പോൾ ഇൗ കുഞ്ഞിന് ഒരു മോഹം. ആനയെ ഒന്നു തൊടണം. ഗജവീരൻമാർ എന്ന ആനപ്രേമികളുടെ കൂട്ടായ്മയിൽ പങ്കുവച്ചിരിക്കുന്ന വിഡിയോ ഒട്ടേറെ പേരുടെ ഇഷ്ടം നേടുകയാണ്. പാപ്പാനെ ചാക്കിലാക്കിയാണ് ഇൗ മിടുക്കി തന്റെ മോഹം നേടിയത്. ആദ്യം പാപ്പാനോട് ആനയെ പറ്റി ചോദിക്കുകയും പിന്നീട് തന്റെ മോഹം പറയുകയുമായിരുന്നു.

പാപ്പാന്റെ കൈപ്പിടിച്ച് അവൾ ആ കൊമ്പനെ പതിയെ തലോടി. ആനയുടെ അടുത്തു നിന്നും പോകാൻ കക്ഷിക്ക് വല്യ താല്പര്യമൊന്നുമില്ലായിരുന്നു. സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ ലോകത്തും ൈവറലാവുകയാണ്. വിഡിയോ കാണാം.