'10 മാസം എന്റെ ഗർഭപാത്രത്തിൽ; 12 മാസം എന്റെ ഇടുപ്പിൽ; എന്നിട്ടും അവൻ', Baby video, Social Media, Viral Post, Manorama Online

'10 മാസം എന്റെ ഗർഭപാത്രത്തിൽ; 12 മാസം എന്റെ ഇടുപ്പിൽ; എന്നിട്ടും അവൻ'

കൊച്ചു കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നത് തന്നെ 'അമ്മ' എന്ന വാക്ക് പറഞ്ഞുകൊണ്ടാകും. അമ്മ എന്നാകും കുഞ്ഞാവയെ എല്ലാവരും ആദ്യം പറയാനും പഠിപ്പിക്കുക.. ഇവിടെ ഒരു വാവ ആ വിളിക്കായി കാത്തിരുന്ന അമ്മയെ പറ്റിച്ചുകൊണ്ട് 'അച്ഛ' എന്ന് പറയുകയാണ്.

കൊച്ചുകുഞ്ഞുങ്ങളുടെ കാര്യത്തിൽ ചിലപ്പോഴെങ്കിലും മാതാപിതാക്കൾക്കിടയിൽ അൽപ്പം കുശുമ്പ് വളരാറുണ്ട്. കുഞ്ഞുങ്ങൾടെ സ്നേഹത്തിലും ചിരിയിലും എന്ന പോലെ അവരുടെ ആദ്യ വിളിയിലുമുണ്ട് പല കാര്യങ്ങൾ. ചില കുഞ്ഞുങ്ങൾ അമ്മ എന്നാവും ആദ്യം വിളിച്ച് തുടങ്ങുക. അത് സ്വാഭാവികമായ കാര്യം തന്നെ. എന്നാൽ ചില കുഞ്ഞുങ്ങളുടെ ആദ്യ വിളി അച്‌ഛൻ എന്നാവും. ഇതൊക്കെ പലപ്പോഴും അച്‌ഛനമ്മമാരുടെ ഇടയിലെ രസകരമായ മത്സരമായും മാറാറുണ്ട്.

അത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയുടെ പരിഭവം മൊത്തം ആ പോസ്റ്റിൽ വ്യക്തമാണ്. പത്ത് മാസം എന്റെ ഗർഭപാത്രത്തിൽ, 12 മാസം എന്റെ ഇടുപ്പിൽ, എന്നിട്ടും അവൻ ആദ്യം പറഞ്ഞ വാക്ക് എന്ന് പറഞ്ഞ് അമ്മ സ്നേഹത്തോടെ പങ്ക് വെച്ച വിഡിയോ കാണാം..