ഹും.. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ ലുട്ടാപ്പി!. Save Luttapi, Trolls, Social Media, Manorama Online

കുട്ടി ആരാധകന്റെ ഗൗരവ ഭാവം, അതിശയിച്ച് മോഹൻലാൽ; വിഡിയോ

ഒരു കുട്ടി ലാലേട്ടൻ ആരാധകനാണ് ഇപ്പോൾ താരമാകുന്നത്. മോഹൻലാന്റെ ആരാധക വൃന്ദം എത്രത്തോളമാണെന്ന് നമുക്കെല്ലാമറിയാം. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ അദ്ദേഹത്തെ സ്വന്തമെന്നപോലെ കരുതുന്നുണ്ട്. കുഞ്ഞുകുട്ടികൾക്ക് അദ്ദേഹത്തോടൊരു പ്രത്യേക ഇഷ്ടവുമുണ്ട്. അതുപോലോരു കുട്ടി ഫാനിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ഈ കുട്ടി ആരാധകന്റെ വിഡിയോയ്ക്ക് വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറുമ്പും ഗൗരവവും ആരാധകർക്കും ഏറെ ഇഷ്ടമാകുന്നു. കൊച്ചിയിൽ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം. വേദിയിലിരിക്കുന്ന മോഹൻലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകൻ ഒരു സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുസൃതിച്ചിരിയോടെ അവന്റെ ആഗ്രഹം നിറവേറ്റിയ ലാലേട്ടനോട് പോകാൻ നേരം കയ്യും കൊടുത്താണ് അവൻ മടങ്ങിയത്.

തന്റെ മുന്നിലിരിക്കുന്ന സൂപ്പർതാരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവൻ സെൽഫിയുമായി മടങ്ങുകയാണ്. മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാത്ത ആരാധകനെ ഒരുനിമിഷം മോഹൻലാലും ശ്രദ്ധിച്ചുപോയി. ഇതിന്റെ വിഡിയോ സോഷ്യൽ ലോകത്തും വൈറലായിരിക്കുകയാണ്.