എരിതീയിലെ വറചട്ടിയിൽ പയ്യന്റെ കുളി; അമ്പരപ്പ്, വിഡിയോ"

കത്തുന്ന തീ അടുപ്പില്‍ വലിയ പാത്രം വച്ച് വെള്ളം തിളപ്പിച്ച്, ആ പാത്രത്തിൽ കയറിയിരുന്നു കുളിക്കുന്ന ഒരു പയ്യന്റെ വിഡിയോ വൈറലാകുന്നു. മഞ്ഞുകാലമാണ് ഇപ്പോൾ, രാവിലെയുള്ള തണുപ്പകറ്റാൻ ചൂടുവെള്ളത്തിൽ കുളിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. തണുപ്പകറ്റാൻ ചൂടുവെള്ളത്തിൽ കുളിക്കുന്നതൊക്കെ ശരിതന്നെ, പക്ഷേ അത് കത്തുന്ന അടുപ്പിലെ പാത്രത്തിൽ കയറിയിരുന്നായാലോ? ഒരു പയ്യന്റെ അത്തരമൊരു വിഡിയോയാണ് ഇപ്പോൾ‌ വൈറലാകുന്നത്. എന്നാൽ ചൂടുവെള്ളമെന്നല്ല ശരിക്കും തിളച്ചവെള്ളമെന്നു തന്നെ പറയാം.

വെള്ളം ചൂടാക്കാൻ അടുപ്പുകൂട്ടിയിട്ട് ആ പാത്രത്തിലെ വെള്ളത്തിലിരുന്നാണ് കുട്ടി കുളിക്കുന്നത്. പാത്രത്തിന്റെ ചുടുകൊണ്ട് കുട്ടിയുടെ ശരീരം പൊള്ളില്ലേ എന്നാണ് വിഡിയോ കണ്ടവർ പരസ്പരം ചോേദ‌‌‌ിക്കുന്നത്. എന്നാൽ ഇൗ കുട്ടി ആരെന്നോ സ്ഥലം എവിയെയാണെന്നോ അറിയില്ല. ഒരുപറമ്പിലാണ് അടുപ്പുകൂട്ടി തീകത്തിച്ച് വെളളം തിളപ്പിച്ച് കുട്ടി കുളിക്കുന്നത്. വിഡിയോ കാണാം