പാത്തുവിന് പിറന്നാൾ ആശംസകളുമായി അച്ഛനും അമ്മയും കൊച്ചച്ഛനും, Birthday, Prarthana indrajith, Prithviraj, Ppoornima, Indrajith,Social Post,Manorama Online

പാത്തുവിന് പിറന്നാൾ ആശംസകളുമായി അച്ഛനും അമ്മയും കൊച്ചച്ഛനും

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മൂത്തമകൾ പാത്തുവിന് ഇന്ന് പിറന്നാൾ. പാത്തുവെന്ന പ്രാർഥനയ്ക്ക് നിറയെ സ്നേഹവും ആശംസകളുമായി അച്ഛനും അമ്മയും കൊച്ചച്ഛൻ പൃഥ്വിരാജും. You made me beautiful ♥️Happy Birthday my first born !! എന്ന കുറിപ്പോടെ പ്രാർത്ഥനയെ ഗർഭിണിയായ സമയത്തെ തന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് പൂർണിമ മകൾക്ക് ആശംസയുമായെത്തിയത്.

Officially a teen! Happy Birthday dearest Paathu.. Lots of love from Acha and Amma.. 😘🤗🎂🎉 എന്നാണ് അച്ഛന്‍ പാത്തുവിന് പിറന്നാൾ ആശംസിച്ചത്.

കൊച്ഛൻ പൃഥ്വിയുടെ ആശംസയാണ് ഏറ്റവും മനോഹരമായത്. കുഞ്ഞു പാത്തുവും താനുമൊത്തുള്ള ഒരു ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്ത് പൃഥ്വിരാജ് ഇങ്ങനെ കുറിച്ചു. Happy birthday Pathu! Seems like yesterday..seeing you being brought out of that delivery room! ❤️ . പൃഥ്വിയുടെ പോസ്റ്റിന് ' thank you so so much kochacha' എന്ന് പാത്തുവിന്റെ മറുപടിയുമുണ്ട്.