‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും, മോളെ കൂടെ നിര്‍ത്തണം' ; ബാല, bala actor, comments,daughter ,avanthika ,social media post Kidsclub, Manorama Online

‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും, മോളെ കൂടെ നിര്‍ത്തണം' ; ബാല

'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം...’ മകളെ കുറിച്ചുള്ള ചോദ്യത്തിന് നടൻ ബാല വികാരനിർഭരനായി പറഞ്ഞ വാക്കുകളാണിത്. ഒരു ചാനൽ പരിപാടിയ്ക്കിടെ മകളുമായി എത്ര ക്ലോസാണ് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ബാല ഇങ്ങനെ മറുപടി പറഞ്ഞത്.

ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക സോഷ്യൽ ലോകത്തിനും പ്രിയപ്പെട്ടവളാണ്. പാപ്പുവിന്റെ പാട്ടും കുസൃതി വിഡിയോകളും ധാരാളം ആരാധകരെ നേടികൊടുത്തു

പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക സമൂഹമാധ്യമത്തിലൂടെ എത്താറുണ്ട്. അമൃതയും ബാലയും മകൾക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കറുണ്ട്. മുമ്പ് ബാല സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്ത മകള്‍ അവന്തികയ്ക്കൊപ്പമുള്ള ഒരു വിഡിയോ വൈറലായിരുന്നു.