ആദ്യമായി ഐസ്ക്രീം കഴിക്കുന്ന കുഞ്ഞാവയുടെ ക്യൂട്ട് വിഡിയോ, Babys, cute reaction, to her first ice cream, viral video, Kidsclub, Manorama Online

ആദ്യമായി ഐസ്ക്രീം കഴിക്കുന്ന കുഞ്ഞാവയുടെ ക്യൂട്ട് വിഡിയോ

ശെടാ ഇത്രേം സൂപ്പർ ഐസ്ക്രീം ഉണ്ടായിരുന്നിട്ടാണോ അമ്മ ഇത്രയും നാൾ ഈ ബേബി ഫുഡൊക്കെ എന്നെക്കൊണ്ട് കഴിപ്പിച്ചത്... ആദ്യമായി ഐസ്ക്രീം കഴിക്കുന്ന ഒരു കുഞ്ഞാവയുടെ സൂപ്പർ ക്യൂട്ട് വിഡിയോ വൈറലാകുകയാണ്. ഒരു സ്കൂപ്പ് ഐസ്ക്രീം ഈ കുഞ്ഞാവയ്ക്കു നേരെ നീട്ടുന്നത് കാണാം. ആദ്യം പതിയെ അതിലൊന്നു നക്കി നോക്കി കക്ഷി, ഇനി എങ്ങാനും പറ്റിക്കാനാണെങ്കിലോ?. പക്ഷേ സംഭവം വേറെയാണെന്നു പിടികിട്ടിയ കുഞ്ഞാവയുടെ ആ മുഖഭാവം ഒന്നു കാണേണ്ടതു തന്നെയാണ്.

രുചിപിടിച്ച വാവ ഒറ്റച്ചാട്ടത്തിന് കുഞ്ഞികൈ കൊണ്ട് ആ കോൺ ഐസ്ക്രീമിൽ പിടുത്തമിട്ടു. പിന്നെ ഞാനിതാർക്കും കൊടുക്കില്ല എന്ന ഭാവത്തിൽ ചറപറാന്ന് അകത്താക്കാൻ തുടങ്ങി കക്ഷി. ഒൻപത് മാസം മാത്രം പ്രായമുള്ള ബ്ലെയ്ക്ക​ലി എന്ന വാവയാണ് ഈ വിഡിയോയിലെ താരം. മകളുടെ ഈ കുറുമ്പ് കണ്ട് ചിരിയടക്കാനാവാതെ മാതാപിതാക്കളും.

ബ്ലെയ്ക്ക്​ലിയുടെ ഈ ഐസ്ക്രീം വിഡിയോ അമ്മ ബ്രിട്ടാണി ടിക്ടോക്കിലാണ് ആദ്യം പങ്കുവച്ചത്. എന്നാൽ വളരെപ്പെട്ടെന്നു തന്നെ മറ്റ് സമൂഹമാധ്യമങ്ങളിലും ഈ ക്യൂട്ട് വിഡിയോ വൈറലായി.

Summary : Baby's cute reaction to her first ice cream viral video