'എന്നാലും അമ്മേ... ആ കുഞ്ഞാവയോട് ഇത്രയ്ക്ക് വേണ്ടാരുന്നു'

എന്നാലും അമ്മേ ഈ കൊടും ചതി കുഞ്ഞാവയോട് വേണ്ടാരുന്നു. കിടുകിടാ വിറയ്ക്കുന്ന ഈ കൊടും തണുപ്പത്ത് എന്തിനാ ഈ തങ്കക്കുടത്തിനെ കുളിപ്പിച്ചത്. മുതിർന്നവർ പോലും കുളിക്കാൻ ഒന്നു മടിക്കുന്ന ഈ തണുപ്പിൽ കുളികഴി‍ഞ്ഞ് വിറയലോടെ നിൽക്കുന്ന ഒരു കുഞ്ഞാവയാണിപ്പോൾ താരം.

തണുപ്പും തണുപ്പൻ പ്രദേശങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഇതാ തണുത്ത് വിറച്ചൊരു കുഞ്ഞാവയെത്തിയിരിക്കുയാണ് . തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി. അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിച്ചുണ്ടുകൾ കൂട്ടിയിടിക്കുമ്പോൾ സോഷ്യൽ മീഡിയ കണ്ട മറ്റൊരു വൈറൽ വിഡിയോയായി മാറിയിത്.

കുഞ്ഞാവയുടെ മുഖത്തെ ഭാവവും തണുപ്പും എല്ലാം കൂടിച്ചേരുമ്പോൾ സംഗതി ഉഷാറാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. തണുപ്പിന്റെ കാഠിന്യം വിവരിക്കാൻ ഇതിലും വലിയ തെളിവ് വേറെ വേണമെന്നു തോന്നുന്നില്ല എന്നാണ് വിഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. 'നമുക്ക് പോലും തണുപ്പത് ഇങ്ങനെ കുളിക്കാൻ കയില്യ അതിന് കാട്ടിയ മനസ്സ് ഉണ്ടാലോ അതാണ് മരണമാസ്.' എന്നാണ് ഒരു രസികൻ കമന്‍റ്. എന്തായാലും ഈ തണുപ്പൻ കുഞ്ഞാവയ്ക്ക് സോഷ്യൽ മീഡിയ തങ്ങളുടെ മുഴുവൻ ഇഷ്ടവും നൽകുകയാണ്.

എന്നാല്‍ ഈ കൊടുതണുപ്പത്ത് കുഞ്ഞിനെ കുളിപ്പിച്ച്, വിറയ്ക്കുന്ന കുഞ്ഞിന്റെ വിഡിയോ എടുത്ത അമ്മയ്ക്കെതിരെയയും കമന്റുകളുണ്ട്. 'നല്ല വാവ പാവം തണുത്തുവിറക്കുന്നു ഒരു ഉടുപ്പ് ഇട്ടുകൊടുക്കാതെ വിഡിയോ എടുക്കുന്നു കഷ്ട്ടം'. ആ കുഞ്ഞിനെ എടുത്ത് ചേർത്ത് പിടിച്ചു ചൂട് പകരാൻ ഉള്ളതിന്.', 'എന്താ ആ വാവക്ക് ഒരു ഉടുപ്പ് ഇട്ടുകൊടുക്കാത്തത്. കൊച്ചു കിടന്ന് വിറക്കുന്നത് കണ്ടില്ലേ .' എന്നൊക്കെ അമ്മയ്ക്ക് വഴക്ക് കിട്ടുന്നുണ്ടെങ്കിലും കുഞ്ഞാവ അങ്ങ് ഹിറ്റായിന്നു പറഞ്ഞാൽമതിയല്ലോ..