മേളത്തിനൊപ്പം തകർത്താടി കുഞ്ഞാവ;  വിഡിയോ വൈറൽ. Chenda Melam, baby, Viral Video, Social Media, Manorama Online

മേളത്തിനൊപ്പം തകർത്താടി കുഞ്ഞാവ; വിഡിയോ വൈറൽ

മേളത്തിനൊപ്പം ആടിത്തിമിർത്ത പാർവതിയെ ആരും മറന്നിട്ടുണ്ടാകില്ല. കൊല്ലത്തെ പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിൽ മേളം കേൾക്കാൻ എത്തിയ പാർവതി ചെണ്ടമേളത്തിനൊപ്പം പരിസരം മറന്ന് ആടിത്തിമിർത്തത് വൈറലായിട്ട് അധികകാലമായില്ല. പത്തനംതിട്ടക്കാരിയായ ആ ഒൻപതാംക്ലാസുകാരി ആ ഒരൊറ്റ വിഡിയോ കൊണ്ട് എല്ലാവരുടേയും പ്രിയങ്കരിയായി മാറി.

അതുപോലെ ഇതാ ചെണ്ടമേളം ആസ്വദിച്ച് മേളപ്പെരുക്കത്തിനൊപ്പം ആടിത്തിമിർക്കുന്ന ഒരു കുഞ്ഞാവയും ശ്രദ്ധ നേടുകയാണ്. ഏതോ പള്ളിപ്പെരുന്നാളാണ് വേദി. കുഞ്ഞാവ പള്ളിക്കകത്താണ് ഇരുപ്പ്. പുറത്ത് മേളപ്പെരുക്കം കേട്ടതും കക്ഷിക്ക് നിയന്ത്രണം വിട്ടൂന്നു പറഞ്ഞാൽ മതിയല്ലോ.

താളത്തിനൊപ്പിച്ച് തന്നാലാകും വിധം ആടുകയാണീ കുഞ്ഞാവ. നിലത്തിരുന്നുകൊണ്ടാണ് കുഞ്ഞാവയുടെ പ്രകടനം. 'ഇവിടെയും ഉണ്ട് മേളം ആസ്വദിച്ച് ആഘോഷിക്കുന്ന ഒരു കുഞ്ഞുവാവ......' എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ കാണാം