'തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ? '; ടീച്ചറമ്മയെ അനുകരിച്ച് വീണ്ടും ആവർത്തന,  avarthana, viral video, imitating, health minister, KK Shailaja, kidsclub, Manorama Online

'തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ? '; ടീച്ചറമ്മയെ അനുകരിച്ച് വീണ്ടും ആവർത്തന

'തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ?' ഷൈലജടീച്ചറുടെ വൈറലായ ആ ചോദ്യം അനുകരിച്ച് വീണ്ടുമെത്തിയിരിക്കുകയാണ് ആവർത്തന എന്ന കൊച്ചുമിടുക്കി. ടെലിവിഷൻ പരിപാടിയ്ക്കിടെ ടീച്ചർ നടത്തിയ തീപ്പൊരി സംസാരം അതേ ഭാവത്തോടെയാണ് ആവർത്തന അവതരിപ്പിക്കുന്നത്.

നിയമസഭാസമ്മേളനത്തിൽ ടീച്ചർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ചില വരികള്‍ അനുകരിച്ചാണ് പാലക്കാട്ടുകാരിയായ ആവർത്തന ശബരീഷ് ശ്രദ്ധേയയായത്. 'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' എന്ന വരികളാണ് തകർപ്പനായി ഈ മോൾ ആദ്യം അവതരിപ്പിച്ചത്. ഇപ്പോഴിതാ കടെ്ടിലും മട്ടിലും ഷൈലജ ടീച്ചറെ വീണ്ടും അനുകരിക്കുകയാണ് ഈ ആറുവയസ്സുകാരി.

ഷൈലജ ടീച്ചറെപ്പോലെ മുടിയൊക്കെ പൊക്കിക്കെട്ടി കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. ചിറ്റൂരിലെ യങ് വേൾഡ് പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ് ഈ ആറുവയസ്സുകാരി.

നിറയെ ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ട് ആവർത്തന. ഈ കൊച്ചുമിടുക്കിയുടെ പുതിയ വിഡിയോയും പെട്ടെന്നു തന്നെ വൈറലായി. ഈ മിടുക്കയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് വിഡിയോയ്ക്കു താഴെ. ഇതു നമ്മുടെ ഷൈലജ ടീച്ചർ തന്നെയാണെന്നാണ് പലരും കമന്റ് െചയ്തിരിക്കുന്നത്.

വിഡിയോ കാണാം