ടീച്ചറമ്മയെ അനുകരിച്ച മിടുക്കിയുടെ ആ ചോദ്യം മന്ത്രിയെ ‘സങ്കടപ്പെടുത്തി’ : വിഡിയോ, Avarthana, Viral girl ,asks question ,health minister, KK Shailaja ,,Kidsclub, , Manorama Online

ടീച്ചറമ്മയെ അനുകരിച്ച മിടുക്കിയുടെ ആ ചോദ്യം മന്ത്രിയെ ‘സങ്കടപ്പെടുത്തി’ : വിഡിയോ

'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' എന്ന ചോദ്യവുമായെത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച് താരമായ പാലക്കാട് ചിറ്റൂരുള്ള ആവർത്തന എന്ന കൊച്ചു മിടുക്കിയും ടീച്ചറും മുഖാമുഖം. മനോരമ ന്യൂസ് ഒരുക്കിയ ടീച്ചറോട് ചോദിക്കാം എന്ന പരിപാടിയിൽ ആരോഗ്യമന്ത്രിയോട് ചോദ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ് ആവർത്തന. കുട്ടികൾക്കെല്ലാം അറിയാൻ താൽപര്യമുള്ള ചോദ്യമാണ് ആവർത്തന ചോദിച്ചത്.

ആവര്‍ത്തനയുടെ ടീച്ചറോടുള്ള ചോദ്യം ഇങ്ങനെ: ‘സ്കൂളടച്ചിട്ടും ഞങ്ങള്‍ പുറത്തുപോയി കളിക്കാറില്ല. ഇനി എപ്പോഴാ പുറത്തു പോയി കളിക്കാന്‍ പറ്റുക?. ഈ കൊറോണ എപ്പോള്‍ കഴിയും?. ഞങ്ങള്‍ക്കെപ്പോഴാ സ്കൂള്‍ തുറക്കുക?’

ടീച്ചറുടെ മറുപടി: ഇത് എല്ലാ കുട്ടികളും ചോദിക്കുന്ന ചോദ്യമാണ്. എനിക്ക് ഒരു കൊച്ചുമകളുണ്ട്. എന്റെ മകന്റെ കുട്ടി രണ്ട് വയസ്സുകാരി ഇഫയ. അവള്‍ എന്നെ വിഡിയോ കോളിലൂടെ കാണുമ്പോള്‍ ചോദിക്കുന്നത് അച്ഛമ്മേ കൊറോണ തീർന്നോ എന്നാണ്. അവൾക്ക് അച്ഛമ്മയെ കാണാൻ കഴിയുന്നില്ല. കൊറോണ തീർന്നാൽ കാണാമെന്നാണ്. ഈ മോൾ ചോദിക്കുന്നത് കേൾക്കുമ്പോഴും സങ്കടം തോന്നുന്നു. കാരണം നാളെ ഈ കൊറോണ തീരും മോളേ എന്ന് പറയാൻ കഴിയാത്ത ഒരവസ്ഥയാണ്.

പക്ഷേ വിഷമിക്കേണ്ട. ഇപ്പോള്‍ വീട്ടിനകത്തിരുന്ന് കളിക്കുക. അച്ഛനമ്മമാരോട് പാട്ടുപാടിതരാനും കുടെയിരുന്ന് കളിപ്പിക്കാനും പറയുക. കഴിയുന്നതും വേഗം കൊറോണയെ ഓടിക്കാൻ എല്ലാവരും ചേർന്ന് ശ്രമിക്കുന്നുണ്ട്...’ മന്ത്രി ആവർത്തന അടക്കമുള്ള കുട്ടികളോട് സ്നേഹത്തോടെ നൽകിയ മറുപടി ഇതാണ്. വിഡിയോ കാണാം.

വിഡിയോ കാണാം