'ഞാൻ ഡയാന രാജകുമാരി' ; ലോകത്തെ അമ്പരപ്പിച്ച് നാലുവയസ്സുകാരൻ,  Australian boy, Billy, Reincarnation, Princess Diana Social Media, Mother, Manorama Online

'ഞാൻ ഡയാന രാജകുമാരി' ; ലോകത്തെ അമ്പരപ്പിച്ച് നാലുവയസ്സുകാരൻ

ബ്രിട്ടണിലെ ഡായാന രാജകുമാരിയും ഓസ്‌ട്രേലിയയിലെ ബില്ലി എന്ന നാലുവയസ്സുകാരനും തമ്മിൽ എന്താണ് ബന്ധം? ഡയാനാ രാജകുമാരിയുടെ പുനർജന്മമാണു താനെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ബില്ലി. ആസ്ട്രേലിയൻ ടെലിവിഷൻ അവതാരകനായ ഡേവിഡ് ക്യാപ്ബെല്ലിന്റെ മകന്‍ ബില്ലിയാണ് രാജകുമാരിയുടെ പുനർജന്മമായി തന്നെത്തന്നെ കരുതുന്നത്. മകന് വെറും രണ്ട് വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് അവൻ ആദ്യമായി തങ്ങളെ ഞെട്ടിച്ചുകൊണ്ട് അത് പറഞ്ഞതെന്ന് ഡേവിഡ് ക്യാപ്ബെല്ല് പറയുന്നു. ഒരു ദിവസം ടിവിയിൽ ഡയാന രാജകുമാരിയുടെ ചിത്രം കണ്ട ബില്ലി പറഞ്ഞത് ഇങ്ങനെയാണ് ' മമ്മാ നോക്കിക്കേ അത് ഞാനാണ്, ഞാൻ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണത്.' പക്ഷേ മാതാപിതാക്കൾ അവന്റെ വാക്കുകൾ അത്ര കാര്യമായെടുത്തില്ല അന്ന്. പക്ഷേ അവൻ പിന്നീട് പറഞ്ഞത് കേട്ട് അവർ ഞെട്ടിത്തരിച്ചുപോയി. " അന്ന് എനിക്കൊരു ചേട്ടനുണ്ടായിരുന്നു, ജോൺ.. രണ്ടു പിള്ളേരും.."

പീന്നീട് അതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡയാന ജനിക്കുന്നതിന് മുന്‍പേ അവർക്ക് ജോൺ എന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നെന്ന വിവരം തങ്ങൾ പോലും അറിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു. ഡയാന ജനിക്കുന്നതിന് മുന്‍പേ ജോൺ മരിച്ചുപോയിരുന്നു. ഇത്ര ചെറിയ പ്രായത്തിൽ ബില്ലി ഇതെങ്ങനെ അറിഞ്ഞു എന്നതായി അവരുടെ ചിന്ത.
പക്ഷേ പിന്നീട് പല സന്ദർഭങ്ങളിലും ഇത്തരം വെളിപ്പെടുത്തലുകൾ ബില്ലിയിൽ നിന്നുണ്ടായി. ഇന്നേവരെ ഡയാനരാജകുമാരിയെ കുറിച്ച് മകനോട് തങ്ങൾ ഒന്നുംതന്നെ പറഞ്ഞുകൊടുത്തിട്ടില്ലെന്ന് മാതാപിതാക്കൾ ആണയിട്ടു പറയുന്നു. ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യമായ കാര്യങ്ങൾ പോലും കുഞ്ഞ് പറഞ്ഞു തുടങ്ങിയപ്പോൾ അവർക്കത് അവഗണിക്കാനായില്ലെന്ന് ഡേവിഡ് ക്യാപ്ബെല്‍ പറയുന്നു.

ഓസ്ട്രലിയൻ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടനിൽ പോയിട്ടില്ല. പക്ഷേ ബ്രിട്ടണിലെ ബാൽമോറൽ കൊട്ടാരത്തിലെ ചില കാഴ്ച്ചകളെ കുറിച്ചു ബില്ലി പറഞ്ഞ് അവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഡേവിഡ് ക്യാപ്ബെല്ലിന്റെ ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ഒരു ദിവസം ബില്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു " ഞാൻ രാജകുമാരിയായിരുന്നപ്പോൾ, ഒരു മാളികയിലേക്ക് എപ്പോഴും പോകുമായിരുന്നു. അതിൽ യൂണികോൺസ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാൽമോറൽ എന്നാണ്..."

ഈയടുത്ത് ബെല്ലിയുെട അമ്മ ഡയാനയുടെ ഒരി ചിത്രം മകനെ കാണിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു.' ഞാൻ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണിത്.. ഒരു ദിവസം ഒരുപാട് സൈറണുകൾ മുഴങ്ങി.. അന്ന് ഞാൻ രാജകുമാരി അല്ലാതായി.." മകന്റെ ഇത്തരം പ്രവചനങ്ങൾ അവന്റെ മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. പുനർജന്മത്തെ കുറിച്ച് ഇന്നും വ്യക്തമായ ഉത്തരം നൽകാൻ വിദഗ്ധർക്കു പോലും കഴിഞ്ഞിട്ടില്ല.

ബ്രിട്ടണിലെ ചാൾസ് രാജകുമാരന്റെ പത്നിയായിരുന്നു ഡയാനാ രാജകുമാരി. 1997 ലെ ഒരു കാറപകടത്തിൽ മരിച്ച ഡയാനയുടെ പുനർജന്മമോണാ ബില്ലി? ലോകമാകമാനം ബില്ലിയുടെ വെളിപ്പേടുത്തൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.