പുട്ട് കഴിക്കാത്ത മകളെക്കൊണ്ട് പുട്ട് ഉണ്ടാക്കിച്ച്, കഴിപ്പിച്ച് അശ്വതി!, Aswathy Sreekanth, Video, Making Puttu, Daughter, Padma Social Post, Manorama Online

പുട്ട് കഴിക്കാത്ത മകളെക്കൊണ്ട് പുട്ട് ഉണ്ടാക്കിച്ച്, കഴിപ്പിച്ച് അശ്വതി!

മിക്ക കുട്ടികൾക്കും കാണും ആഹാരകാര്യത്തിൽ ചില പിടിവാശികൾ. പുട്ട് ഉണ്ടാക്കുമ്പോള്‍ പറയും ഇഡ്ഡലി മതിയെന്ന്, എന്നാൽ ഇഡ്ഡലി ഉണ്ടാക്കിയാലോ അപ്പോൾ ദോശയാകും ആവശ്യം. മക്കളുടെ ഈ കുറുമ്പിൽ വട്ടം കറങ്ങാത്ത അമ്മമാരുണ്ടാകില്ല. ചിലർക്ക് പ്രത്യേക ഭക്ഷണത്തോട് ഒരു അനിഷ്ടം കാണും. അതുണ്ടാക്കിയാൽ കഴിക്കാറുമില്ല ഇവർ. കുഞ്ഞ് എന്തെങ്കിലും കഴിക്കണ്ടേ എന്നു കരുതി മിക്ക അമ്മമാരും അവർക്ക് ഇഷ്ടമുള്ളതു കൂടെ ഉണ്ടാക്കി കൊടുക്കും.

ഇത്തരമൊരു കുറുമ്പത്തിയെ വരുതിയിലാക്കിയ കഥയാണ് ഈ വിഡിയോയിൽ. പുട്ട് ഇഷ്ടമില്ലാത്ത മകളെ കൊണ്ട് പുട്ടിന് പൊടി നനപ്പിച്ച് പുട്ടുണ്ടാക്കി കഴിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതിയുടെ മകൾ പത്മയാണ് വിഡിയോയിലെ താരം. പുട്ടിനുള്ള പൊടിയൊക്കെ നനച്ച് പുട്ടുകുറ്റിയിൽ നിറയ്ക്കുകയാണ് പത്മക്കുട്ടി. അവസാനം പുട്ട് ഇഷ്ടമില്ലാത്ത പത്മ അത് കഴിക്കുകയും ചെയ്തു.

'പുട്ട് കഴിക്കാത്ത അപ്പന്റെ പുട്ട് കഴിക്കാത്ത മകളെക്കൊണ്ട് പുട്ട് ഉണ്ടാക്കിച്ച് കഴിപ്പിച്ച കഥ !! 😄 സത്യത്തിൽ ഔട്ട്-പുട്ട് അടിപൊളിയാരുന്നു 😎' എന്ന കുറിപ്പോടെയാണ് അശ്വതി ഈ വിഡിയോകളും ചിത്രവും പങ്കുവച്ചിരിക്കുന്നത്. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം വേണ്ടെന്നു പറയില്ലല്ലോ....അമ്മമാരേ ഇത്തരം വാശിക്കുടുക്കകളെ പാട്ടിലാക്കാനുള്ള ഒരു സൂപ്പർ ഐഡിയയാണിത്.

അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്: