എടുക്കാൻ വയ്യ, എന്നാലും വലിച്ചെടുത്ത് ഒക്കത്തിരുത്തും; ഹൃദയം തൊട്ട് അശ്വതിയുടെ കുറിപ്പ്, Aswathy Areekanth, Anchor, Daughter, Birthday, Mothers post, Kids affection, Manorama Online

എടുക്കാൻ വയ്യ, എന്നാലും വലിച്ചെടുത്ത് ഒക്കത്തിരുത്തും; ഹൃദയം തൊട്ട് അശ്വതിയുടെ കുറിപ്പ്

മക്കൾ എത്ര വലുതായാലും അമ്മമാരുടെ മനസ്സിൽ അവരെന്നും കുഞ്ഞുങ്ങളാണ്. അവരുടെ കുഞ്ഞുകുസൃതികളും വാശികളുമൊക്കെ അമ്മമാരുടെ മനസ്സിൽ മായാതെ കിടക്കും. മകളുടെ ആറാം ജൻമദിനത്തിൽ വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്ത്. മകള്‍ പത്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന് അശ്വതി എഴുതിയ ഹൃദസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. മകളുടെ വളർച്ചയുടെ ഓരോ സ്പന്ദനവും അടയാളപ്പെടുത്തി ഒരമ്മയുടെ സ്നേഹം പുരട്ടിയ വാക്കുകളാൽ അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇതിനോടകം സോഷ്യൽലോകം ആഘോഷമാക്കിക്കഴിഞ്ഞു

അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വായിക്കാം:

ഓരോ വട്ടം കുളിപ്പിക്കുമ്പോഴും പറയും ആറു വയസ്സാകാറായി, ഇനി തൊട്ട് തന്നേ കുളിച്ചോണം.

ഓരോ ഉരുളയ്ക്കും ഒപ്പം ചോദിക്കും തന്നെ വാരി കഴിച്ചൂടെ? ആറു വയസ്സാകാറായി, എല്ലാടത്തും അമ്മ കൂടെ വരുവോ?

ഓരോ വട്ടവും ഒക്കത്ത് കയറുമ്പോൾ ഓർമിപ്പിക്കും, ഇനി എടുത്തോണ്ട് നടക്കാൻ വയ്യ മോളെ, നീ വലുതായില്ലേ !

ഓരോ രാത്രിയും ഓർമ്മിപ്പിക്കും...ബിഗ് ഗേൾ ആയി. ഇനി തൊട്ട് ഒറ്റയ്ക്ക് കിടന്നോണം.

എന്നിട്ട് പിന്നേം തോർത്തെടുത്ത് പിന്നാലെ ചെല്ലും, പിന്നേം നെയ്യ് കൂട്ടി ഉരുളയുരുട്ടും, പിന്നേം വലിച്ചെടുത്ത് ഒക്കത്തിരുത്തും, അവള് കുറച്ചു നാളൂടെ നമ്മടെ കൂടെ കിടക്കട്ടെ ല്ലേഅവളുടെ അച്ഛനോട് പറഞ്ഞുറപ്പിക്കും. ഇന്ന് രാവിലെ പിറന്നാൾ ഉടുപ്പിട്ട് സ്കൂളിൽ പോകാൻ തിരക്ക് കൂട്ടുമ്പോൾ ‘ഒരു വാ കൂടി’ ന്ന് ഇഡ്ഡലി നീട്ടിയ അമ്മയോട് ‘ഇന്നും കൂടി മതി ട്ടോ...നാളെ തൊട്ട് ഞാൻ തന്നെ കഴിച്ചോളാമെന്ന്’ പ്രഖ്യാപിച്ചു മകൾ ! ‘ഓഹ് പിന്നേ...വാരി തന്നില്ലേൽ ഒന്നും വയറ്റിലോട്ട് ചെല്ലലുണ്ടാവില്ല’ ന്ന് പിറുപിറുക്കുമ്പോൾ ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ ‘അശ്വതി, ഇറ്റ്സ് എ ഗേൾ’ ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേ !!

View this post on Instagram

ഓരോ വട്ടം കുളിപ്പിക്കുമ്പോഴും പറയും ‘ആറു വയസ്സാകാറായി, ഇനി തൊട്ട് തന്നേ കുളിച്ചോണം’ . ഓരോ ഉരുളയ്ക്കും ഒപ്പം ചോദിക്കും ‘തന്നെ വാരി കഴിച്ചൂടെ? ആറു വയസ്സാകാറായി, എല്ലാടത്തും അമ്മ കൂടെ വരുവോ’? . ഓരോ വട്ടവും ഒക്കത്ത് കയറുമ്പോൾ ഓർമിപ്പിക്കും, ‘ഇനി എടുത്തോണ്ട് നടക്കാൻ വയ്യ മോളെ, നീ വലുതായില്ലേ’! . ഓരോ രാത്രിയും ഓർമ്മിപ്പിക്കും...ബിഗ് ഗേൾ ആയി. ഇനി തൊട്ട് ഒറ്റയ്ക്ക് കിടന്നോണം. . . എന്നിട്ട് പിന്നേം തോർത്തെടുത്ത് പിന്നാലെ ചെല്ലും, പിന്നേം നെയ്യ് കൂട്ടി ഉരുളയുരുട്ടും, പിന്നേം വലിച്ചെടുത്ത് ഒക്കത്തിരുത്തും, അവള് കുറച്ചു നാളൂടെ നമ്മടെ കൂടെ കിടക്കട്ടെ ല്ലേ അവളുടെ അച്ഛനോട് പറഞ്ഞുറപ്പിക്കും. ഇന്ന് രാവിലെ പിറന്നാൾ ഉടുപ്പിട്ട് സ്കൂളിൽ പോകാൻ തിരക്ക് കൂട്ടുമ്പോൾ ‘ഒരു വാ കൂടി’ ന്ന് ഇഡ്ഡലി നീട്ടിയ അമ്മയോട് ‘ഇന്നും കൂടി മതി ട്ടോ...നാളെ തൊട്ട് ഞാൻ തന്നെ കഴിച്ചോളാമെന്ന്’ പ്രഖ്യാപിച്ചു മകൾ ! ‘ഓഹ് പിന്നേ...വാരി തന്നില്ലേൽ ഒന്നും വയറ്റിലോട്ട് ചെല്ലലുണ്ടാവില്ല’ ന്ന് പിറുപിറുക്കുമ്പോൾ ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ ‘അശ്വതി, ഇറ്റ്സ് എ ഗേൾ’ ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേ !! @sreekanthsreeinsta . . . Happy birthday little heart ❤️❤️❤️ #whensheturns6 #mammasgirl #daddysworld #padmasreekanth #19092019

A post shared by Aswathy Sreekanth (@aswathysreekanth) on